Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലൈഫില്‍ രേഖകള്‍ നല്‍കാതെ സര്‍ക്കാരിന്‍റെ ഒളിച്ചുകളി; ഇ.ഡിയുടെ കത്തിന് പത്ത് ദിവസമായിട്ടും മറുപടി ഇല്ല

ലൈഫില്‍ രേഖകള്‍ നല്‍കാതെ സര്‍ക്കാരിന്‍റെ ഒളിച്ചുകളി; ഇ.ഡിയുടെ കത്തിന് പത്ത് ദിവസമായിട്ടും മറുപടി ഇല്ല
  തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ രേഖകള്‍ നല്‍കാതെ സര്‍ക്കാരിന്‍റെ ഒളിച്ചു കളി. രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി പത്ത് ദിവസമായിട്ടും മറുപടി ഇല്ല. അടിയന്തരമായി രേഖകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഇ.ഡി വീണ്ടും കത്തയച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട യോഗങ്ങളുടെ മിനിറ്റ്സുകൾ നൽകണമെന്നാണ് എൻഫോഴ്സമെന്‍റ് സർക്കാരിനോട് ആവശ്യപ്പെട്ടത്. സാമ്പത്തിക സഹായം വാങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുൻകൂർ അനുമതി വാങ്ങിയിരുന്നോ, ധാരണപത്രം ഒപ്പുവെക്കുന്നതിന് മുമ്പ് നിയമവകുപ്പിന്‍റെ ഉപദേശം തേടിയോ, വിദേശ സഹായം വാങ്ങാൻ സർക്കാർ നയപരമായ തീരുമാനം എടുത്തിരുന്നോ എന്നീ കാര്യങ്ങളിലാണ് ഇനിയും വ്യക്തത വരേണ്ടത്. ധാരണാപത്രം റെഡ്ക്രസന്‍റും സർക്കാരും തമ്മിലാണ് ഉണ്ടാക്കിയിരിക്കുന്നത്.  

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Popular News

നാളെ സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; മുഖ്യമന്ത്രി ഉദ്ഘാടനം...

Popular News

'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാ...

Save your stories

Sign in