Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വഖഫ് ഭേദഗതി ബില്ല് സംയുക്ത പാർലമെന്‍റ് കമ്മിറ്റിക്ക് വിട്ടത് ദുരുദ്ദേശ്യപരം: കൊടിക്കുന്നിൽ സുരേഷ് എംപി

വഖഫ് ഭേദഗതി ബില്ല് സംയുക്ത പാർലമെന്‍റ് കമ്മിറ്റിക്ക് വിട്ടത് ദുരുദ്ദേശ്യപരം: കൊടിക്കുന്നിൽ സുരേഷ് എംപി
  ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ വഖഫ് ഭേദഗതി ബില്‍ സംയുക്ത പാർലമെന്‍റ് കമ്മിറ്റിക്ക് വിട്ടത് ദുരുദ്ദേശ്യപരമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ അധ്യക്ഷതയിൽ നടന്ന ലോക്സഭയിലെ കാര്യോപദേശക കമ്മിറ്റിയിലാണ് വിവാദ ബില്ലിനെ പറ്റി ആദ്യമായി ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി കിരൺ റിജിജു അറിയിച്ചതും ബില്ല് വ്യാഴാഴ്ച ലോക്സഭയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ചുള്ള കാര്യവും പറഞ്ഞത്. കാര്യോപദേശക കമ്മറ്റിയിലെ കോൺഗ്രസിന്‍റെ പ്രതിനിധി എന്ന നിലയിൽ അപ്പോൾ തന്നെ ബില്ലിന്‍റെ അവതരണത്തെ പറ്റിയുള്ള ശക്തമായ എതിർപ്പ് അറിയിച്ചിരുന്നതായി കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. ഇന്ത്യാ മുന്നണിയുടെ തീരുമാനപ്രകാരം സഖ്യത്തിലെ എംപിമാർ എല്ലാം തന്നെ ബില്ലിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് ബില്ല് അവതരണവേളയിൽ പാർലമെന്‍റിൽ നടത്തിയത്. ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തിന്മേൽ കത്തിവെക്കുന്ന ഇത്തരം ബില്ലുകൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in