Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നഗരസഭയിലെ നികുതിവെട്ടിപ്പ് സഭയില്‍ ഉന്നയിക്കും; യുഡിഎഫ് ജനസദസ് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു

നഗരസഭയിലെ നികുതിവെട്ടിപ്പ് സഭയില്‍ ഉന്നയിക്കും; യുഡിഎഫ് ജനസദസ് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പ് നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. നികുതി വെട്ടിപ്പിനെതിരെ ഐക്യജനാധിപത്യ മുന്നണിയുടെ വെട്ടുകാട് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ജനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. തിരുവനന്തപുരം നഗരസഭയിൽ നടന്ന നികുതി വെട്ടിപ്പിനെതിരെ ശക്തമായ സമര പരമ്പരയ്ക്കാണ് യുഡിഎഫ് നേതൃത്വം നൽകുന്നത്. യുഡിഎഫിന്‍റെ വെട്ടുകാട് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ജന സദസ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. നികുതിദായകരെ തിരുവനന്തപുരം നഗരസഭയും ഉദ്യോഗസ്ഥരും സിപിഎമ്മും വഞ്ചിച്ചെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. എന്ത് വൃത്തികേട് കാണിച്ചാലും സംരക്ഷിക്കാൻ സർക്കാരും സിപിഎമ്മുമുണ്ടെന്നതാണ് തുടർ ഭരണത്തിന്‍റെ സവിശേഷതയെന്നും വിഷയം സഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരസഭയിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ഒത്തുകളിയാണെന്ന് ഡിസിസി അധ്യക്ഷൻ പാലോട് രവി പറഞ്ഞു. മുൻ മന്ത്രി വി.എസ് ശിവകുമാർ ജനസദസില്‍ സംസാരിച്ചു.  പ്രാദേശിക യുഡിഎഫ് നേതാക്കളും ജന സദസിന്‍റെ ഭാഗമായി.   https://www.facebook.com/JaihindNewsChannel/videos/296952275300290

Related articles

See all
Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Save your stories

Sign in