Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ ടി ജലീലിന്‍റെ രാജി ധാർമികതയുടെ പേരിലുള്ളതല്ല - യൂത്ത്കോൺഗ്രസ്‌

കെ ടി ജലീലിന്‍റെ രാജി ധാർമികതയുടെ പേരിലുള്ളതല്ല - യൂത്ത്കോൺഗ്രസ്‌
ലോകായുക്തയുടെ പരാമർശം വന്ന ശേഷമുള്ള മന്ത്രി കെ ടി ജലീലിന്‍റെ രാജി ധാർമികതയുടെ പേരിൽ അല്ലെന്നും നിക്കക്കള്ളിയില്ലാതെ വന്നപ്പോൾ മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ ചെയ്തതാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ പറഞ്ഞു. അൽപമെങ്കിലും ധാർമികത ഉണ്ടായിരുന്നുവെങ്കിൽ ഈ വിവാദങ്ങൾ ഉണ്ടായ സമയത്തോ അല്ലെങ്കിൽ ആരോപണത്തിന് അടിസ്ഥാനമായ അനധികൃതമായി ജോലിയിൽ പ്രവേശിച്ച വ്യക്തി രാജിവെച്ച സമയത്തോ മന്ത്രി രാജിക്ക് തയ്യാറാകണമായിരുന്നു. ഇവിടെ കെ ടി ജലീൽ അവസാന വഴിയും തേടി ഹൈക്കോടതിയിൽ വരെ സമീപിച്ചിട്ടും മറിച്ചൊരു നിരീക്ഷണം ഉണ്ടാകില്ലെന്ന വസ്തുത മനസ്സിലാക്കിയപ്പോഴാണ് രാജിക്ക് തയ്യാറായത്. തുടക്കം മുതലെ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരുന്നത്. ഇതേ മന്ത്രിസഭയിൽ മുമ്പ് രാജിവച്ച മന്ത്രിമാർക്ക് ഒന്നും നൽകാത്ത പരിഗണന മുഖ്യമന്ത്രി കെ ടി ജലീലിന് മാത്രം നൽകിയത് ഇത്തരം പ്രവർത്തനങ്ങളിലെ മുഖ്യമന്ത്രിയുടെ കൂടി പങ്കിൽ സംശയം ഉണ്ടാക്കുന്നതാണ്. കെ ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്ത് ഒട്ടേറെ സമര പോരാട്ടങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകിയിരുന്നു. ആ സമരങ്ങളുടെയും പ്രതിപക്ഷ ഇടപെടലുകളുടെയും കൂടി വിജയമാണ് കെ ടി ജലീലിന്റെ രാജിയെന്നും പ്രസ്താവനയിൽ പറയുന്നു.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in