Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഎം-ബിജെപി ഒത്തുതീർപ്പില്ലെങ്കില്‍ ജലീൽ അഴിയെണ്ണും ; കോട്ടക്കലിൽ മത്സരിക്കാൻ വെല്ലുവിളിക്കുന്നു: പി.കെ.ഫിറോസ്

സിപിഎം-ബിജെപി ഒത്തുതീർപ്പില്ലെങ്കില്‍ ജലീൽ അഴിയെണ്ണും ; കോട്ടക്കലിൽ മത്സരിക്കാൻ വെല്ലുവിളിക്കുന്നു: പി.കെ.ഫിറോസ്
KT-Jaleel-PK-Firoz   മലപ്പുറം: സ്വർണ്ണക്കടത്ത് കേസിൽ സിപിഎം - ബിജെപി ഒത്തുതീർപ്പുണ്ടായില്ലെങ്കിൽ മന്ത്രി കെ.ടി.ജലീൽ അഴിയെണ്ണേണ്ടി വരുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വളാഞ്ചേരിയിലെ വീട്ടിലേക്ക് യൂത്ത് ലീഗ്  നടത്തിയ മാർച്ചിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമരം ചെയ്യേണ്ടിവന്നതിൽ ഖേദമുണ്ട്. എന്നാൽ സർക്കാർ സമരം ക്ഷണിച്ചുവരുത്തിയാൽ നോക്കിനിൽക്കാനാവില്ലെന്നും ഫിറോസ് പറഞ്ഞു. ബന്ധുനിയമനത്തെക്കുറിച്ച് ചോദിച്ചാലും മാർക്ക്ദാനത്തെ കുറിച്ച് ചോദിച്ചാലും അഴിമതിയെക്കുറിച്ച് ചോദിച്ചാലും മന്ത്രി പറയുന്നത് 2006ൽ കുറ്റിപ്പുറത്ത് ലീഗിനെ തോൽപിച്ചില്ലേ എന്നാണ്. സ്വർണ്ണക്കടത്തിനെക്കുരിച്ച് ചോദിച്ചാൽ എന്‍റെ മക്കൾക്ക് ഒരു തരി സ്വർണ്ണമില്ലെന്നാണ് മറുപടി. കെ.ടി.ജലീലിനോട് മുസ്ലീം ലീഗിന് പകയില്ല. ജലീലിന്‍റെ മുനിസിപ്പൽ വാർഡ് ഉൾപ്പെടെ ലീഗാണ് ജയിച്ചിട്ടുള്ളത്. ധൈര്യമുണ്ടെങ്കിൽ കോട്ടക്കലിൽ മത്സരിക്കാൻ  ജലീലിനെ വെല്ലുവിളിക്കുന്നുവെന്നും ഫിറോസ് പറഞ്ഞു.  

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in