Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ആടുജീവിതം നയിക്കുന്ന നജീബുമാർ ടിക്കറ്റിനായി പണമില്ലാതെ കേഴുകയാണ്, അവരെ നാട്ടിലെത്തിക്കാന്‍ സഹായിക്കുമോ? ബെന്യാമിനോട് കെ.എസ് ശബരീനാഥന്‍

'ആടുജീവിതം നയിക്കുന്ന  നജീബുമാർ ടിക്കറ്റിനായി പണമില്ലാതെ കേഴുകയാണ്, അവരെ നാട്ടിലെത്തിക്കാന്‍ സഹായിക്കുമോ? ബെന്യാമിനോട് കെ.എസ് ശബരീനാഥന്‍
  വിദേശരാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമോയെന്ന് സാഹിത്യകാരന്‍ ബെന്യാമിനോട് കെ.എസ് ശബരീനാഥന്‍ എംഎല്‍എ. 'ആടുജീവിതം' നയിക്കുന്ന പാവപ്പെട്ട ധാരാളം നജീബുമാർ ടിക്കറ്റ് വാങ്ങാൻ പണമില്ലാതെ കേഴുകയാണന്നും അവരെ നാട്ടിൽ എത്തിക്കാന്‍  സഹായം ചെയ്യാമോയെന്നും ശബരീനാഥന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. 'താങ്കൾ അധിക്ഷേപിച്ച കോൺഗ്രസിലെ ചില യുവ എംഎൽഎമാർ (വി.ടി.ബൽറാം, ഷാഫി പറമ്പിൽ, അൻവർ സാദത്ത്, ഞാൻ ) എന്നിവർ ദുരന്ത മുഖത്ത് നിന്ന് പ്രവാസികളെ കേരളത്തിൽ എത്തിക്കുവാൻ സഹായങ്ങൾ സമാഹരിക്കുകയാണ്. വേറെ ആൾക്കാരും കൂടെ ചേരുന്നുണ്ട്.യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി 100 പ്രവാസികളെ നാട്ടിലെത്തിക്കുമെന്നുള്ളത് താങ്കൾ അറിഞ്ഞുകാണുമല്ലോ. ആടുജീവിതം നയിക്കുന്ന പാവപ്പെട്ട ധാരാളം നജീബുമാർ ടിക്കറ്റ് വാങ്ങാൻ പണമില്ലാതെ കേഴുകയാണ്, അവരെ നാട്ടിൽ എത്തിക്കുവാൻ താങ്കൾ സഹായം ചെയ്യാമോ? ഇതിൽ രാഷ്ട്രീയവ്യത്യാസമില്ല'-ശബരീനാഥന്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ദൈനംദിന പത്രസമ്മേളനം അവസാനിപ്പിച്ചതിനെ പരിഹസിച്ച കെ.എസ് ശബരീനാഥന്‍ ഉള്‍പ്പെടെയുള്ള യുവ എംഎല്‍എമാരെ അധിക്ഷേപിച്ച് ബെന്യാമിന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടികൂടിയായാണ് ശബരീനാഥന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
പ്രിയപ്പെട്ട ശ്രീ ബെന്യാമിൻ, താങ്കൾ അധിക്ഷേപിച്ച കോൺഗ്രസിലെ ചില യുവ എംഎൽഎമാർ (വി.ടി.ബൽറാം, ഷാഫി പറമ്പിൽ, അൻവർ സാദത്ത്, ഞാൻ ) എന്നിവർ ദുരന്ത മുഖത്ത് നിന്ന് പ്രവാസികളെ കേരളത്തിൽ എത്തിക്കുവാൻ സഹായങ്ങൾ സമാഹരിക്കുകയാണ്. വേറെ ആൾക്കാരും കൂടെ ചേരുന്നുണ്ട്.യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി 100 പ്രവാസികളെ നാട്ടിലെത്തിക്കുമെന്നുള്ളത് താങ്കൾ അറിഞ്ഞുകാണുമല്ലോ. ആടുജീവിതം നയിക്കുന്ന പാവപ്പെട്ട ധാരാളം നജീബുമാർ ടിക്കറ്റ് വാങ്ങാൻ പണമില്ലാതെ കേഴുകയാണ്, അവരെ നാട്ടിൽ എത്തിക്കുവാൻ താങ്കൾ സഹായം ചെയ്യാമോ? ഇതിൽ രാഷ്ട്രീയവ്യത്യാസമില്ല.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in