Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊടകര കുഴല്‍പ്പണക്കേസ് ; തുടരന്വേഷണം പ്രഖ്യാപിച്ചു

കൊടകര കുഴല്‍പ്പണക്കേസ് ; തുടരന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് തുടരന്വേഷണം പ്രഖ്യാപിച്ചത്. ബിജെപി തൃശൂര്‍ ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറി സതീശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. കുഴല്‍പ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായാണ് എത്തിച്ചതെന്ന് സതീശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആറ് ചാക്കുകളിലായാണ് പണം ഓഫീസിലെത്തിച്ചത്. ധര്‍മരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെനിന്നാണ് കൊണ്ടുവന്നതെന്ന് അറിയില്ല. ജില്ലാ ഭാരവാഹികളാണ് പണം കൈകാര്യം ചെയ്തതെന്നും സതീശ് വെളിപ്പെടുത്തിയിരുന്നു. അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. അതെസമയം പുതിയ വെളിപ്പെടുത്തലുകള്‍ കോടതിയില്‍ വിശദീകരിച്ച ശേഷം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കുക. നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചതിനാലാണ് തുടരന്വേഷണത്തിന്റെ പശ്ചാത്തലം കോടതിയെ അറിയിക്കുന്നത്.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്...

Save your stories

Sign in