Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് വ്യാപനത്തിന് കാരണം സര്‍ക്കാരിന്‍റെ പിടിപ്പുകേട്; കോടിയേരിയുടെ ആരോപണം വീഴ്ച മറയ്ക്കാന്‍: കെ.മുരളീധരന്‍ എം.പി

കൊവിഡ് വ്യാപനത്തിന് കാരണം സര്‍ക്കാരിന്‍റെ പിടിപ്പുകേട്; കോടിയേരിയുടെ ആരോപണം വീഴ്ച മറയ്ക്കാന്‍: കെ.മുരളീധരന്‍ എം.പി
കോഴിക്കോട്: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് കാരണം സര്‍ക്കാരിന്‍റെ പിടിപ്പുകേടെന്ന് കെ.മുരളീധരന്‍ എം.പി. കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾ കൊവിഡ് പരത്തുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം സ്വന്തം സർക്കാരിന്‍റെ വീഴ്ച മറച്ചുവെക്കാനാണ്. താമരശ്ശേരി ബിഷപ്പിനെതിരെ കേസ് എടുത്ത നടപടി ശരിയായില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. കുറ്റ്യാടിയിലെ വിവാഹ ചടങ്ങിൽ അവിചാരിതമായി പങ്കെടുത്തതാണ്. വിവാഹത്തിന് തലേദിവസമാണ് പങ്കെടുത്തത്. സംഭവത്തിന്‍റെ പേരിൽ വലിയ സൈബർ ആക്രമണം നേരിട്ടു. സാധരണ രീതിയിൽ രോഗം സ്ഥിരീകരിച്ചതിനു ശേഷമാണ് റൂട്ട് മാപ് പ്രസിദ്ധീകരിക്കാറുള്ളത്. എന്നാൽ തനിക്ക് അതിനു മുൻപ് തന്നെ റൂട്ട് മാപ്പിറക്കി. 105 വയസുള്ള ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ ഇതിലേക്ക് വലിച്ചിഴച്ചതിൽ വിഷമമുണ്ട്. ശരിയായ മരണ നിരക്ക് വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകുന്നില്ല. മരണം മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥൻ തെറ്റുകൾ ചെയ്തിട്ടും അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പിൽ ദയനീയ പരാജയമായിരിക്കും സിപിഎം നേരിടേണ്ടി വരികയെന്നും അദ്ദേഹം  പറഞ്ഞു.   https://www.facebook.com/JaihindNewsChannel/videos/938713759980707

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Save your stories

Sign in