Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ടി.പി കേസ് പ്രതികള്‍ക്ക് മാത്രം വഴിവിട്ട പരോള്‍ ; മുഖ്യമന്ത്രിക്ക് എന്താണിത്ര താല്‍പര്യമെന്ന് കെ.കെ രമ

ടി.പി കേസ് പ്രതികള്‍ക്ക് മാത്രം വഴിവിട്ട പരോള്‍ ; മുഖ്യമന്ത്രിക്ക് എന്താണിത്ര താല്‍പര്യമെന്ന് കെ.കെ രമ
തിരുവനന്തപുരം : ടി.പി കേസ് പ്രതികളോട് മുഖ്യമന്ത്രിക്ക് എന്താണിത്ര താല്‍പര്യമെന്ന് കെ.കെ രമ എംഎല്‍എ. ഇക്കാര്യം അദ്ദേഹം വ്യക്തമാക്കണം. പ്രതികള്‍ക്ക് മാത്രം വഴിവിട്ട പരോളുകള്‍ ലഭിക്കുകയാണ്. പൊലീസും ഡോക്ടര്‍മാരും ഒത്തുകളിക്കുന്നുവെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.  പ്രതികൾക്ക് ശിക്ഷാ കാലയളവിൽ  ലഭിച്ച പരോൾ വിവരങ്ങൾ പുറത്തുവന്നതിനുപിന്നാലെയാണ് രമയുടെ പ്രതികരണം. പതിനൊന്ന് പ്രതികൾക്ക് ശിക്ഷാ കാലയളവില്‍ ലഭിച്ചത് 4614 ദിവസത്തെ പരോളാണ്.പൊലീസ് റിപ്പോർട്ടുകളാണ് പ്രതികൾക്ക് തടസമില്ലാതെ പരോൾ ലഭിക്കാൻ സഹായകമായത്. 290 ദിവസത്തെ കൊവിഡ് പ്രത്യേക അവധി കൂടാതെ ടിപി കേസ് പ്രതികള്‍ക്ക് 291 ദിവസം വരെ ജയില്‍ വകുപ്പ് അവധി നല്‍കിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിയമസഭ ചോദ്യത്തിനു മുഖ്യമന്ത്രിയുടേതായി നല്‍കിയ മറുപടിയില്‍ പറയുന്നു. കൊടി സുനി ഒഴികെ മുഴുവന്‍പേരും പ്രത്യേക കൊറോണ അവധിയില്‍ ജയിലിനു പുറത്താണ്. നിലവില്‍ ശിക്ഷയനുഭവിക്കുന്നവരില്‍ സിപിഎം പ്രാദേശിക നേതാവ് കൂടിയായിരുന്ന കെ.സി രാമചന്ദ്രനാണ് ഏറ്റവുമധികം സാധാരണഅടിയന്തര അവധി നല്‍കിയത്. 2014 മുതല്‍ ഇതുവരെ 291 ദിവസമാണ് അനുവദിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം 327 ദിവസം അവധി ലഭിച്ച പി.കെ.കുഞ്ഞനന്തന്‍ പ്രത്യേക ജാമ്യത്തിലിരിക്കെ നിര്യാതനായി. 2017 മുതല്‍ കിര്‍മാണി മനോജിന് 180 ദിവസവും അനൂപിന് 175 ദിവസവും അണ്ണന്‍ സിജിത്തിന് 255 ദിവസവും റഫീഖിനു 170 ദിവസവും ട്രൗസര്‍ മനോജിന് 257 ദിവസവും മുഹമ്മദ് ഷാഫിക്കു 180 ദിവസവും ഷിനോജിന് 150 ദിവസവും രജീഷിന് 160 ദിവസവും അവധി നല്‍കി. 2020ല്‍ അനുവദിച്ച 290 ദിവസത്തെ പ്രത്യേക കൊറോണ അവധി കൂടാതെയാണിതെന്നു മറുപടിയില്‍ വ്യക്തമാക്കുന്നു. ടി.പി കേസ് പ്രതികളില്‍ കൊടി സുനിക്ക് മാത്രമാണ് പ്രത്യേക കൊറോണ അവധി ലഭിക്കാത്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ പിടികൂടിയതിനാല്‍ കൊടി സുനിയെ വിയ്യൂരിലേക്കു മാറ്റിയിരുന്നു. ജയിലില്‍ കിടക്കുമ്പോള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ നിശ്ചിതകാലത്തേക്ക് അവധി ലഭിക്കില്ല. അതുകൊണ്ടാണു 2020ലെ പ്രത്യേക അവധിക്കു പരിഗണിക്കാതിരുന്നത്. ഒരാഴ്ച മുന്‍പു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് കൊടി സുനിയുടെ കയ്യില്‍നിന്നു ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് അടക്കം മൊബൈല്‍ ഫോണ്‍ പിടികൂടിയതിനാല്‍ ഇത്തവണത്തെ പ്രത്യേക അവധിക്കും പരിഗണിക്കാനാകാതെ വന്നു. ഫോണ്‍ പിടിച്ചതിനെത്തുടര്‍ന്ന് അതീവ സുരക്ഷാ ജയിലിലേക്കു മാറ്റിയിരിക്കുകയാണ്. 2018ല്‍ 60 ദിവസത്തെ അടിയന്തരസാധാരണ അവധി മാത്രമാണ് ഇതുവരെ കൊടി സുനിക്കു ലഭിച്ചത്.

Related articles

See all
Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Save your stories

Sign in