Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പിണറായിയെ പറഞ്ഞാല്‍ ചിലത് ചെയ്യേണ്ടിവരും'; കെ.കെ രമയ്ക്ക് 'പയ്യന്നൂർ സഖാക്കളുടെ' വധഭീഷണി

'പിണറായിയെ പറഞ്ഞാല്‍ ചിലത് ചെയ്യേണ്ടിവരും'; കെ.കെ രമയ്ക്ക് 'പയ്യന്നൂർ സഖാക്കളുടെ' വധഭീഷണി
തിരുവനന്തപുരം: വടകര എംഎൽഎയും ആർഎംപി നേതാവുമായ കെ.കെ രമയ്ക്ക് വധഭീഷണി. 'പയ്യന്നൂർ സഖാക്കൾ' എന്ന പേരില്‍ എംഎല്‍എ ഹോസ്റ്റലില്‍ ഭീഷണിക്കത്ത് ലഭിച്ചു. ‘പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കിൽ ചിലതു ചെയ്യേണ്ടിവരും. ഭരണം പോയാലും അതു ചെയ്യും’ -  കത്തിൽ ഭീഷണിപ്പെടുത്തുന്നു. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ കെ.കെ രമ എംഎൽഎ ഡിജിപിക്ക് പരാതി നൽകി. ബുധനാഴ്ചയാണ് കെ.കെ രമ എംഎൽഎയ്ക്ക് വധഭീഷണിക്കത്ത് ലഭിച്ചത്. എംഎൽഎ ഹോസ്റ്റലിന്‍റെ അഡ്രസിലായിരുന്നു കത്ത്. രമയേയും കുടുംബത്തേയും കത്തിൽ മോശമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്. പയ്യന്നൂർ സഖാക്കളുടെ പേരിലാണ് കത്ത്. മുഖ്യമന്ത്രിക്കെതിരെയും ഇടതുപക്ഷത്തിനെതിരേയും പറഞ്ഞാൽ ഭരണം പോകുമെന്നൊന്നും നോക്കില്ല തീരുമാനം എടുത്തുകളയുമെന്നാണ് ഭീഷണി കത്തിലുള്ളത്. അനീതിക്കെതിരെ പോരാടുന്നതിന്‍റെ പ്രതിഫലനമാണ് ഭീഷണിയെന്ന് കെ.കെ രമ പ്രതികരിച്ചു. ഭീഷണിക്കത്തിന് പിന്നാലെ തെളിവുകൾ ഉൾപ്പെടെ രമ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. രമയ്ക്കെതിരെ എം.എം മണി നിയമസഭയിൽ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ മണിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്ന ദിവസങ്ങളിലാണ് കത്തെഴുതിയിരിക്കുന്നത്. മുഖ്യമന്ത്രിയെ വിമർശിക്കുന്നു എന്ന് പറഞ്ഞായിരുന്നു എം.എം മണി നിയമസഭയില്‍ രമയെ അധിക്ഷേപിച്ചത്. രമയെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെയും കത്തിൽ ഭീഷണിയുണ്ട്.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in