പയ്യന്നൂരില്‍ ഷെഡ് കത്തിച്ച സംഭവം: വെല്ലുവിളിയുമായി കെ.കെ. രാഗേഷ്; ' ഷെഡിന് അടിയിലുള്ളതും മാന്താന്‍ പാര്‍ട്ടിക്കാവും'
പയ്യന്നൂര്‍: ടി. പുരുഷോത്തമന്റെ ഷെഡ് കത്തിച്ച സംഭവത്തില്‍ കടുത്ത വെല്ലുവിളിയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഷെഡിന് താഴെയുള്ളത് മാന്താന്‍ സിപിഎമ്മിന് ശേഷിയുണ്ടെന്നും, നശിപ്പിക്കണമെന്നുണ്ടെങ്കില്‍ പുരുഷോത്തമന്റെ ഷെഡ് മാത്രമല്ല, അതിന്റെ അടിവരെ മാന്താന്‍ പാര്‍ട്ടിക്ക് നന്നായി അറിയാമെന്നുമായിരുന്നു രാഗേഷിന്റെ വെല്ലുവിളി.
'തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് പാര്‍ട്ടി ഒലിച്ചുപോയി എന്നൊന്നും ആരും വിചാരിക്കേണ്ട,' - കെ.കെ. രാഗേഷ് വ്യക്തമാക്കി. ബൈക്ക് കത്തിച്ചതും പടക്കമെറിഞ്ഞതുമടക്കമുള്ള സംഭവങ്ങളുടെ സത്യം വൈകാതെ തന്നെ പുറത്തുവരുമെന്നും അത് കോടതിയില്‍ തെളിയിക്കുമെന്നും രാഗേഷ് കൂട്ടിച്ചേര്‍ത്തു.
വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എയ്ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് കെ.കെ. രാഗേഷ് ഉന്നയിച്ചത്. 'നുണക്കോട്ടയിലാണ് നിങ്ങള്‍ ജയിച്ച് എംഎല്‍എ ആയത്. പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയെ മാറ്റിയിരുന്നെങ്കില്‍ താന്‍ പറഞ്ഞതാണ് ശരിയെന്ന് കുഞ്ഞികൃഷ്ണന്‍ പറയുമായിരുന്നു. അതുകൊണ്ടാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ മാറ്റാതിരുന്നത്,' എന്നും രാഗേഷ് പയ്യന്നൂരില്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.