Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മണ്ണെണ്ണയ്ക്കും ഇനി വലിയ വില കൊടുക്കേണ്ടി വരും , ഒറ്റയടിക്ക് കൂട്ടിയത് 8 രൂപ ; ലിറ്ററിന് ചരിത്രത്തിലെ ഉയർന്ന തുക

മണ്ണെണ്ണയ്ക്കും ഇനി വലിയ വില കൊടുക്കേണ്ടി വരും , ഒറ്റയടിക്ക് കൂട്ടിയത് 8 രൂപ ; ലിറ്ററിന്  ചരിത്രത്തിലെ ഉയർന്ന തുക
തിരുവനന്തപുരം : മണ്ണെണ്ണയ്ക്ക് വില കുത്തനെ കൂട്ടി. ഒറ്റയടിക്ക് എട്ട് രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വര്‍ധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മത്സ്യതൊഴിലാളികള്‍ക്ക് മണ്ണെണ്ണ വിലക്കയറ്റം കനത്ത തിരിച്ചടിയാകും. നവംബര്‍ മാസം മുതല്‍ പുതുക്കിയ വിലയാണ് കമ്പനികള്‍ ഈടാക്കുന്നത്. മണ്ണെണ്ണയ്ക്ക് പുതിയ വിലയാണ് റേഷന്‍ വ്യാപാരികളില്‍ നിന്ന് എണ്ണ കമ്പനികള്‍ ഈടാക്കുന്നത്. മുന്‍ഗണനാ മുന്‍ഗണനേതര അങ്ങനെ എല്ലാ വിഭാഗക്കാര്‍ക്കും പുതിയ വിലയാണ് നല്‍കേണ്ടി വരുക. 45 രൂപയാണ് മണ്ണെണ്ണയുടെ അടിസ്ഥാന വില. ഇതിനൊപ്പം ഡീലര്‍ കമ്മീഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരക്ക്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്ടി നികുതി രണ്ടരശതമാനം വീതം ഇതെല്ലാം അടങ്ങുന്ന ഹോള്‍സെയില്‍ നിരക്കാണ് 51 രൂപ. ഇത് ജനങ്ങളിലേക്ക് എത്തുമ്പോള്‍ 55 രൂപയാകും.  

Related articles

See all
Popular News

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ എസ്പി-കോൺഗ്രസ് പ്രാഥമിക ധാരണ; അന്തിമ തീരുമാന...

Popular News

പാകിസ്താനെ ചൈന സഹായിച്ചോ? ഭീകരാക്രമണത്തിന് മുന്‍പ് പഹല്‍ഗാമില്‍ ചൈനീസ് ഉപഗ്രഹ നീക്കങ്ങള്‍;...

Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Save your stories

Sign in