Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'മെല്‍ബണിലെ പിണറായി സ്തുതി' ; ദേശാഭിമാനി വാര്‍ത്തയെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

'മെല്‍ബണിലെ പിണറായി  സ്തുതി' ; ദേശാഭിമാനി വാര്‍ത്തയെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ
'കൊവിഡിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്ന് നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആദരമര്‍പ്പിച്ച് ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ സ്ഥാപിച്ച ബോര്‍ഡ്' എന്ന അടിക്കുറിപ്പോടെ സിപിഎം മുഖപത്രം ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ.  മെല്‍ബണിലെ മൊബൈല്‍ സേവനദാതാക്കളായ ടെല്‍സ്ട്രയുടെ #SayThanks ക്യാംപെയിനായിരുന്നു ഇത്.  കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായ ആളുകള്‍ക്ക് നന്ദി അറിയിക്കാനാണ് ക്യാംപെയിനിലൂടെ അവസരമൊരുക്കുന്നത്. https://twitter.com/andy_penn/status/1251059500976533506 നന്ദി രേഖപ്പെടുത്തേണ്ട വ്യക്തിയുടെ പേര് 0484 എന്ന മ്പരിലേക്ക് എസ്എംഎസ് അയച്ചാല്‍ ടവറിലെ ഇലക്ട്രോണിക് ബോര്‍ഡില്‍ നിമിഷനേരം തെളിയുകയും അതിന്റെ ചിത്രം എംഎംഎസ് ആയി അയയ്ക്കുന്നയാള്‍ക്ക് ലഭിക്കുകയും ചെയ്യും. ഇങ്ങനെ ആരോ അയച്ച മെസേജിന്റെ മറുപടി ചിത്രമാണ് മെല്‍ബണില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആദരമര്‍പ്പിച്ച് ബോര്‍ഡെന്ന രീതിയില്‍ പ്രചരിക്കുന്നത്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in