Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൊച്ചിയില്‍ ഐഎസ്എല്‍ പൂരം: ആദ്യ ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്സിക്കെതിരെ

കൊച്ചിയില്‍ ഐഎസ്എല്‍ പൂരം: ആദ്യ ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്സിക്കെതിരെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ISL) പുതിയ സീസണിലെ ആദ്യ ഹോം പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുന്നു. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30-ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്സിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. സീസണിലെ ആദ്യ രണ്ട് എവേ മത്സരങ്ങളില്‍ ഒരു വിജയവും ഒരു തോല്‍വിയുമായി സമ്മിശ്ര തുടക്കമിട്ട ബ്ലാസ്റ്റേഴ്സ്, നിലവില്‍ മൂന്ന് പോയിന്റോടെ പട്ടികയില്‍ ആറാം സ്ഥാനത്താണ്. കൊച്ചിയുടെ സ്വന്തം കളിമുറ്റത്ത് സ്വന്തം കാണികള്‍ക്ക് മുന്നില്‍ തിളങ്ങി വിജയം വീണ്ടെടുക്കുകയാണ് ടീമിന്റെ ലക്ഷ്യം.

തന്ത്രജ്ഞനായ പ്ലേമേക്കര്‍ അഡ്രിയാന്‍ ലൂണയുടെ തിരിച്ചുവരവ് ടീമിന് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. കൂടാതെ, കഴിഞ്ഞ മത്സരങ്ങളില്‍ ഗോളടിച്ച് മികവ് തെളിയിച്ച ഇംഗ്ലീഷ് താരം ആന്ദ്രേ ഗ്രേ, ഗിനിയന്‍ താരം മോമോ യാന്‍സാന്‍ എന്നിവരടങ്ങുന്ന ശക്തമായ മുന്നേറ്റനിരയിലാണ് ആരാധകരുടെ പ്രതീക്ഷകള്‍. കരുത്തുറ്റ വിദേശ താര നിരയും പ്രാദേശിക മികവും കൂട്ടിയിണക്കിയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്.

മത്സരത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ പോലീസിന്റെ ശക്തമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചിമ കൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ചാത്യാത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്ത് സ്റ്റേഡിയത്തിലേക്ക് എത്തേണ്ടതാണ്. തൃശൂര്‍, മലപ്പുറം, പറവൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ആലുവ ഭാഗത്തോ കണ്ടെയ്‌നര്‍ റോഡരികിലോ ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്ത ശേഷം മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്റ്റേഡിയത്തില്‍ എത്തിച്ചേരാന്‍ നിര്‍ദ്ദേശമുണ്ട്.

വൈകീട്ട് മൂന്ന് മണിക്ക് ശേഷം എറണാകുളം ഭാഗത്ത് നിന്ന് ഇടപ്പള്ളി, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ കലൂര്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് പൊറ്റക്കുഴ - മാമംഗലം റോഡ്, ബിടിഎസ് റോഡ് വഴി യാത്ര ചെയ്യേണ്ടതാണ്. അതുപോലെ, ഇടപ്പള്ളി, ആലുവ, പാലാരിവട്ടം ഭാഗങ്ങളില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വൈറ്റില, എസ്.എ. റോഡ് വഴി തിരിഞ്ഞുപോകണം.

Related articles

See all
Popular News

മഴയിലും മാറ്റുരയ്ക്കാൻ കൗമാരകേരളം: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് കോഴിക്കോട്...

Popular News

പവർപ്ലേയിലെ സിക്സർ മഴ; രോഹിത് ശർമയെ പിന്തള്ളി ചരിത്രനേട്ടം കുറിച്ച് അഭിഷേക് ശർമ

Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

തോൽവിയുടെ വക്കിൽ നിന്ന് ഇന്ത്യയുടെ രാജകീയ തിരിച്ചുവരവ്; തിലക് വർമയുടെ ഫിഫ്റ്റിയിൽ ന്യൂസീലൻ...

Save your stories

Sign in