Logo
Fri, Jun 19, 2026 • 02:40 AM
LIVE TV
Watch

No business videos available

No Middle East videos available

'കോണ്‍ഗ്രസിനെ ഉയരങ്ങളിലേക്ക് നയിക്കാന്‍ കെ സുധാകരന് കഴിയട്ടെ' ; ആശംസകള്‍ നേര്‍ന്ന് കെ.സി വേണുഗോപാല്‍ എം.പി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 08, 2021
1 min read Updated: June 18, 2026
SHARE:
SAVE: Login to save

'കോണ്‍ഗ്രസിനെ ഉയരങ്ങളിലേക്ക് നയിക്കാന്‍ കെ സുധാകരന് കഴിയട്ടെ' ; ആശംസകള്‍ നേര്‍ന്ന് കെ.സി വേണുഗോപാല്‍ എം.പി
കെപിസിസി പ്രസിഡന്‍റായി നിയമിതനായ കെ സുധാകരന് ആശംസകള്‍ നേര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കേരളത്തിലെ കോൺഗ്രസിന് ഉണർവും ആവേശവും നൽകി സംഘടനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ  കെ സുധാകരന് കഴിയട്ടെ എന്ന് വേണുഗോപാല്‍ ആശംസിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമാരായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പി, എംഎല്‍എമാരായ പി.ടി തോമസ്, ടി സിദ്ദിഖ് എന്നിവര്‍ക്കും അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നു. മൂന്നുവര്‍ഷക്കാലം പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുനയിച്ച സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ച കെ.സി വേണുഗോപാല്‍ എം.പി അദ്ദേഹത്തിന് എല്ലാവിധ ആശംസകളും ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കെ.സി വേണുഗോപാല്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :
കേരളത്തിലെ കോൺഗ്രസിന് ഉണർവും ആവേശവും നൽകി സംഘടനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ നിയുക്ത കെ പി സി സി അധ്യക്ഷൻ, പ്രിയ സഹപ്രവർത്തകൻ കെ. സുധാകരന് കഴിയട്ടെ എന്നാശംസിക്കുന്നു. കെ എസ് യു എന്ന മഹത്തായ വിദ്യാർഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ കെ സുധാകരൻ ഏറെ രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ടും എതിരാളികളെ പ്രതിരോധിച്ചും പാർട്ടിക്ക് വേണ്ടി പൊരുതിയുമാണ് ഇക്കാലമത്രയും താണ്ടി വന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ, കെ പി സി സി ജനറൽ സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലമായി പാർട്ടിയെ പല നിലകളിൽ നയിച്ച സുധാകരന്റെ സംഘടനാശേഷി പാർട്ടിക്ക് അനുഗുണമായി മാറുമെന്ന് ഉറച്ച വിശ്വാസമുണ്ട്. കേരളത്തിൽ പാർട്ടിയെ ഒറ്റകെട്ടായി എല്ലാതലങ്ങളിലുള്ളവരെയും ഒരുമിപ്പിച്ചുകൊണ്ട് ബൂത്തു തലം മുതൽ സംസ്ഥാനതലം വരെ പാർട്ടിയെ ശക്തിപ്പെടുത്തുകയും, കൂട്ടായി തീരുമാനങ്ങളെടുക്കുകയും ചെയ്ത് പാർട്ടിയെ അടിമുടി ഊർജസ്വലമാക്കി മാറ്റാൻ സുധാകരന് കഴിയട്ടെ എന്നാശംസിക്കുന്നു. പാർട്ടി ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട സന്ദർഭത്തിൽ പ്രവർത്തകരേയും നേതാക്കളേയും ഒറ്റച്ചരടിൽ കോർത്തിണക്കി വിഭാഗീയതകളില്ലാതെ പാർട്ടിയെ മൂന്നു വർഷത്തോളം മുന്നോട്ടു നയിക്കുകയും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കാനും കഴിഞ്ഞ സ്ഥാനമൊഴിയുന്ന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എല്ലാവിധ ആശംസകളും നേരുന്നു. സുധാകരനൊപ്പം വർക്കിംഗ് പ്രസിഡന്റുമാരായി സ്ഥാനമേറ്റെടുക്കുന്ന പ്രിയപ്പെട്ട സഹപ്രവർത്തകർ കൊടിക്കുന്നിൽ സുരേഷ് എം പി, പി ടി തോമസ് എം എൽ എ, ടി.സിദ്ദിഖ് എം എൽ എ എന്നിവർക്കും എല്ലാ വിജയാശംസകളും നേരുന്നു.  
https://www.facebook.com/kcvenugopalaicc/photos/a.413138495475351/3901283666660799/
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10