Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ സി വേണുഗോപാലിന്‍റേയും എപി അനില്‍ കുമാറിന്‍റേയും ഇടപെടല്‍ തുണയായി; മംഗലാപുരത്ത് കുടുങ്ങിയ പത്തംഗ സംഘം നാട്ടില്‍ തിരിച്ചെത്തി

കെ സി വേണുഗോപാലിന്‍റേയും എപി അനില്‍ കുമാറിന്‍റേയും ഇടപെടല്‍ തുണയായി; മംഗലാപുരത്ത് കുടുങ്ങിയ പത്തംഗ സംഘം നാട്ടില്‍ തിരിച്ചെത്തി
ലോക്ഡൗണിനെ തുടര്‍ന്ന് മംഗലപുരത്ത് കുടുങ്ങിയ എടപ്പാൾ സ്വദേശി നയനയും സുഹൃത്തുക്കളും  59-ാം ദിവസം വീട്ടിൽ തിരിച്ചെത്തി. മംഗലാപുരത്തെ ബി പി ഒ സെന്‍ററില്‍ ജോലി ചെയ്തിരുന്ന പത്തംഗ സംഘത്തിന് ലോക്ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞതോടെ തൊഴിൽ നഷ്ടപ്പെട്ടു. നിരവധി തവണ വീട്ടിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും എല്ലാ ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്ന് എടപ്പാളിലെ യൂത്ത് കോൺഗ്രസ് നേതാക്കളായ എ എം രോഹിത്, അനീഷ് വട്ടംകുളം എന്നിവരെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. ഇവര്‍ എപി അനിൽകുമാർ എം എൽ എ മുഖേന എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ ഓഫീസുമായി ബന്ധപ്പെടുകയും അദ്ദേഹം മംഗലാപുരത്തെ കോൺഗ്രസ് നേതാക്കളെ ഉപയോഗപ്പെടുത്തി നയന ഉൾപ്പെടെയുള്ള സംഘത്തെ കാസർകോട് എത്തിക്കുകയായിരുന്നു. കാസര്‍ഗോഡ് നിന്നും സംഘത്തെ  യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കോ- ഓഡിനേറ്റർ രതീഷ് കൃഷ്ണയുടെയും സഹായത്തോടെ നേതാക്കൾ ഒരുക്കിയ വാഹനത്തില്‍  പത്ത് പേരെയും സ്വന്തം നാട്ടിൽ എത്തിക്കുകയായിരുന്നു. ജോലി നഷ്ടപ്പെട്ടെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം വീട്ടുകാരെയും ബന്ധുക്കളെയും കാണാൻ സാധിച്ചതിലുള്ള ആശ്വാസത്തിനിടയിലും കെ. സി വേണുഗോപാലിനും എ പി അനിൽകുമാറിനും കോൺഗ്രസ് നേതാക്കൾക്കും നന്ദി രേഖപ്പെടുത്തുകയാണ് നയനയും കൂട്ടുകാരും.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in