Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; മുഖ്യ പ്രതികള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; മുഖ്യ പ്രതികള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍
  തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളില്‍ മൂന്നുപേരും സിപിഎമ്മുകാര്‍. മുഖ്യ പ്രതികളായ ബാങ്ക് സെക്രട്ടറി ടി.ആര്‍ സുനില്‍കുമാറും മാനേജര്‍ ബിജു കരീമും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. മാനേജര്‍ ബിജു കരീം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗവും സെക്രട്ടറി സുനില്‍കുമാർ കരുവന്നൂർ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.  ചീഫ് അക്കൌണ്ടന്‍റ് സി.കെ ജില്‍സും സിപിഎം അംഗമാണ്. അതേസമയം തട്ടിപ്പിലൂടെ സ്വരൂപിച്ച പണം കൊണ്ട് പ്രതികൾ 9 വൻ സംരംഭങ്ങൾ തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 10.49 കോടി രൂപ മുടക്കി തേക്കടി റിസോർട്ട്സ് ലിമിറ്റഡ് എന്ന പേരിൽ റിസോർട്ട് ആരംഭിച്ചു. ബാങ്കിന്‍റെ മുൻ മാനേജർ ബിജുവും കമ്മീഷൻ ഏജന്‍റ് ബിജോയിയും അടക്കം 8 പേരായിരുന്നു ഡയറക്ടർമാർ. ഇത് കൂടാതെ 50 ലക്ഷം രൂപ ചെലവിൽ ലക്സ് വേ ഹോട്ടൽ ആൻഡ് റിസോർട്ട്സ് ലിമിറ്റഡ് എന്ന പേരിൽ മൂന്നാറിൽ ഹോട്ടൽ ശൃംഖലയും നടത്തി. തൃശൂരിലെ മാടായിക്കോണം കേന്ദ്രീകരിച്ച് സിസിഎം ട്രേഡേഴ്സ് എന്ന പേരിൽ 10 ലക്ഷം രൂപ മൂലധനമായി പ്രതികൾ ഒരു കമ്പനി ആരംഭിച്ചിട്ടുണ്ട്. 98 ലക്ഷം രൂപ മൂലധനത്തിൽ പെസോ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയും ഇവർ നടത്തി. പ്രതികളായ ബിജു, ബിജോയ്, ജിൽസ്, കിരൺ തുടങ്ങിയവരും ഇവരുടെ കുടുംബാംഗങ്ങളും ചേർന്നാണ് സ്ഥാപനങ്ങൾ നടത്തിയിരുന്നത്. അതിനിടെ ബാങ്കിൽ വൻകിട വായ്പകൾക്കായി ഇടനിലക്കാർ പ്രവർത്തിച്ചിരുന്നു എന്ന വിവരം പുറത്തു വന്നു. ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും ഒത്താശയോടെ വൻതുക വായ്പ അനുവദിപ്പിച്ച ശേഷം പത്ത് ശതമാനം കമ്മീഷൻ വാങ്ങുകയാണ് ഇവരുടെ രീതിയെന്നും വ്യക്തമായി.    

Related articles

See all
Popular News

"കേരളത്തിന് സാംസ്‌കാരിക അടിത്തറ നൽകിയത് ഗ്രന്ഥശാലാ പ്രസ്ഥാനം; പുതുതലമുറയെ ആകർഷിക്കാൻ ഗ്രന്...

Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

പി.എം. ശ്രീയിൽ അടിതെറ്റിയെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം; ചർച്ചയ്ക്ക് തടയിട്ട് പിണറ...

Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Save your stories

Sign in