Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

റിമാന്‍ഡില്‍ കഴിയുന്ന കോൺഗ്രസ് പ്രവർത്തകരെ കെ സുധാകരന്‍ സന്ദർശിച്ചു ; പിന്തുണ പ്രഖ്യാപിച്ച് നേതാക്കള്‍

റിമാന്‍ഡില്‍ കഴിയുന്ന കോൺഗ്രസ് പ്രവർത്തകരെ കെ സുധാകരന്‍ സന്ദർശിച്ചു ; പിന്തുണ പ്രഖ്യാപിച്ച് നേതാക്കള്‍
തിരുവനന്തപുരം : അട്ടക്കുളങ്ങര ജയിലിൽ റിമാന്‍ഡിൽ കഴിയുന്ന നിലമേൽ പഞ്ചായത്ത് പ്രസിഡന്‍റിനെയും അംഗങ്ങളെയും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ സന്ദർശിച്ചു. പാർട്ടിയുടെ എല്ലാ പിന്തുണയും പ്രവർത്തകർക്ക്  വാഗ്ദാനം ചെയ്തു. വനിതാ പഞ്ചായത്ത് പ്രസിഡന്‍റ് വിനീത അടക്കം ഒൻപത് പേരാണ് റിമാന്‍ഡിൽ കഴിയുന്നത്. ഇതിൽ അഞ്ച് പേർ വനിതകളാണ്. മണ്ഡലം പ്രസിഡന്‍റ് ബിനുവും റിമാന്‍ഡിലാണ്. നിലമേൽ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ വാക്‌സിൻ ക്രമേക്കേട് ചോദ്യം ചെയ്ത വനിതാ മെമ്പർമാരെ അധിഷേപിച്ച ഡോക്ടർക്കെതിരെ പ്രതിഷേധിച്ചതിന്‍റെ പേരിലാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. ഡോക്ടറെ കൈയ്യേറ്റം ചെയ്തു എന്നാരോപിച്ചാണ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്തത്. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റുമാരായ പിറ്റി തോമസ്, ടി.സിദ്ദിഖ് എന്നിവരും സുധാകരനൊപ്പം  റിമാന്‍ഡിൽ കഴിയുന്നവരെ സന്ദർശിച്ചു.

Related articles

See all
Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

പി.എം. ശ്രീയിൽ അടിതെറ്റിയെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം; ചർച്ചയ്ക്ക് തടയിട്ട് പിണറ...

Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Save your stories

Sign in