Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്പ്രിങ്ക്‌ളര്‍ ഇടപാട് ലാവലിന്‍ കേസിന് സമാനം; സിബിഐ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍ എം.പി

സ്പ്രിങ്ക്‌ളര്‍ ഇടപാട് ലാവലിന്‍ കേസിന് സമാനം; സിബിഐ  അന്വേഷണം വേണമെന്ന് കെ.സുധാകരന്‍ എം.പി
  കണ്ണൂര്‍: സ്പ്രിങ്ക്‌ളര്‍ ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് കെ. സുധാകരന്‍ എം.പി. ലാവലിന് സമാനമാണ് സ്പ്രിങ്ക്‌ളര്‍ കേസ്. ജനങ്ങളുടെ സ്വകാര്യതപോലും വിറ്റു കാശാക്കുന്ന സര്‍ക്കാരാണ് പിണറായി വിജയന്‍റേതെന്നും  അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ.എം ഷാജി എംഎല്‍എക്കെതിരെ കേസെടുത്ത നടപടി തരംതാഴ്ന്നതാണ്. പ്രതിപക്ഷ ധര്‍മ്മമാണ് കെ.എം ഷാജി പറഞ്ഞത്. ഷാജിയെ സിപിഎം ഭയപ്പെടുന്നു. കൃത്യമായ പരാതി പോലും ഇല്ലാതെയാണ് വിജിലന്‍സ് ഷാജിക്കെതിരെ എഫ്‌ഐആര്‍ തയ്യാറാക്കിയത്. പരാതി നല്‍കിയ വ്യക്തിക്ക് ഇതുമായി ഒരു ബന്ധവുമില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് നികൃഷ്ടമനസിന് ഉടമയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലുടനീളം കാണുന്നത് പിണറായി വിജയന്റെ യഥാര്‍ത്ഥ മുഖമല്ല. പി ആര്‍ കമ്പനിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് അഭിനയിക്കുകയാണദ്ദേഹം ചെയ്യുന്നത്. നല്ല അഭിനയത്തിനുള്ള അവാര്‍ഡിനായി പിണറായി വിജയനേയും പരിഗണിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. പ്രവാസി മലയാളികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കണം. അതിനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in