Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇരുട്ടിൽ തപ്പുന്നുവെന്ന് കെ മുരളീധരൻ എം.പി; 'സംസ്ഥാനങ്ങൾക്ക് മതിയായ സാമ്പത്തിക സഹായം കേന്ദ്രം നൽകുന്നില്ല'

പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇരുട്ടിൽ തപ്പുന്നുവെന്ന് കെ മുരളീധരൻ എം.പി; 'സംസ്ഥാനങ്ങൾക്ക് മതിയായ സാമ്പത്തിക സഹായം കേന്ദ്രം നൽകുന്നില്ല'
കോഴിക്കോട്:  സംസ്ഥാനങ്ങൾക്ക് മതിയായ സാമ്പത്തിക സഹായം കേന്ദ്രം നൽകുന്നില്ലെന്ന് കെ മുരളീധരൻ എം.പി. പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇരുട്ടിൽ തപ്പുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ സ്വീകരിച്ച നിലപാട് വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സ്വീകരിച്ചിട്ടില്ല. ഇതിൽ രാഷ്ട്രീയ കളിയാണോ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്കെതിരേയും മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും മുരളീധരൻ രംഗത്തെത്തി. താനറിയാതെ ഉദ്യോഗസ്ഥർ ഒന്നും പറയരുതെന്ന നിലപാടാണ്  മുഖ്യമന്ത്രിക്ക്. പോത്തൻകോട് അധ്യാപകനെ കടകംപള്ളി തെറി വിളിച്ചത് മാന്യതയില്ലാത്തതാണ്.  പ്രധാന അധ്യാപകനറിയാതെ കടകംപള്ളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളിൽ നിന്നും പണം ശേഖരിക്കുകയും ചെയ്തു. തെരുവ് ഗുണ്ടയുടെ ഭാഷയാണ് കടകംപള്ളിക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in