Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കാർബൺ കോപ്പിയായി മാറി; സ്പ്രിങ്ക്‌ളറില്‍ ഏതറ്റം വരെയും പോകുമെന്ന് കെ മുരളീധരൻ എം പി

മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കാർബൺ കോപ്പിയായി മാറി; സ്പ്രിങ്ക്‌ളറില്‍ ഏതറ്റം വരെയും പോകുമെന്ന്  കെ മുരളീധരൻ എം പി
സ്പ്രിങ്ക്‌ളര്‍ ഇടപാട്‌ സിബിഐ അന്വേഷിക്കണമെന്ന് കെ മുരളീധരൻ എം പി. ലോക്ഡൗണിനു ശേഷം പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകും. മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കാർബൺ കോപ്പി ആയി മാറിയിരിക്കുന്നുവെന്നും കെ മുരളീധരൻ എംപി കോഴിക്കോട് പറഞ്ഞു. കൊവിഡ് കാലത്ത് പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍  കേന്ദ്ര, സംസ്ഥാന സർക്കാരുകളെ അദ്ദേഹം  രൂക്ഷമായി വിമർശിച്ചു. ക്വാറന്‍റൈന്‍ താമസിപ്പിക്കാൻ സന്നദ്ധമായ സംസ്ഥാനങ്ങളിൽ പ്രവാസികളെ തിരികെ കൊണ്ടു വരാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. പ്രവാസികളുടെ ജീവൻ കൊണ്ടു പന്താടാൻ കഴിയില്ല. സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായി കരാർ ഒപ്പിട്ടത് മാനദണ്ഡം പാലിക്കാതെയാണ്. വിദേശ കമ്പനിയുമായി കരാർ ഒപ്പിടുമ്പോൾ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ അനുവാദം വാങ്ങണം. അത് പാലിക്കപ്പെട്ടില്ല. കേസ് സുതാര്യമാണെങ്കിൽ മുഖ്യമന്ത്രി അന്വേഷണം നേരിടണം. കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തു വരട്ടെ. ലോക്ഡൗണിനു ശേഷം ഈ വിഷയത്തിൽ പ്രത്യക്ഷ സമരം നടത്തും. മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കാർബൺ കോപ്പിയായി മാറിയിരിക്കുന്നു . ഈ വിഷയത്തിൽ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ. എം ഷാജി എംഎൽഎ ക്ക് എതിരെ നടപടിയെടുത്ത സംഭവം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കെ മുരളീധരൻ പ്രതികരിച്ചു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in