തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്തുന്ന ജനശതാബ്ദി ഉള്‍പ്പെടെയുള്ള പ്രധാന ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി റെയില്‍വേ പിന്‍വലിച്ചു. തിരുവനന്തപുരം - കണ്ണൂര്‍, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകളാണ് സാധാരണ എക്സ്പ്രസുകളായി പുനര്‍നാമകരണം ചെയ്യുന്നത്. 2027 ജനുവരി ഒന്നു മുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വരും.
പദവി മാറ്റത്തോടെ ട്രെയിന്‍ നമ്പറുകളിലും മാറ്റമുണ്ട്. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദിയുടെ പുതിയ നമ്പര്‍ 16376/75 എന്നാകും. തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദിയുടേത് 16380/79 എന്ന നമ്പറിലായിരിക്കും സര്‍വീസ് നടത്തുക. സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ് ഒഴിവാകുന്നതോടെ എ.സി കോച്ചുകളിലെ യാത്രയ്ക്ക് 45 രൂപയും നോണ്‍-എ.സി ടിക്കറ്റുകള്‍ക്ക് 15 രൂപയും കുറയും.
എന്നാല്‍ ട്രെയിനുകളുടെ സമയക്രമത്തിലും സ്റ്റോപ്പുകളിലും യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവിലെ സമയക്രമത്തില്‍ തന്നെയാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക. കൂടാതെ ലോകമാന്യതിലക് - തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം - പട്ന ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവിയും റെയില്‍വേ ഒഴിവാക്കി സാധാരണ എക്സ്പ്രസുകളാക്കി മാറ്റിയിട്ടുണ്ട്.
ജനശതാബ്ദി ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് അല്ല; ടിക്കറ്റ് നിരക്ക് കുറയും
ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി റെയിൽവേ പിൻവലിച്ചു. 2027 മുതൽ സർചാർജ് ഒഴിവാകുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവ് വരും.