Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഉത്തരക്കടലാസ് കടത്തിയ അധ്യാപകനെ പ്രൊഫസറായി നിയമിക്കാന്‍ നീക്കം ; കേരള സർവകലാശാലയുടെ നടപടി വിവാദത്തില്‍

ഉത്തരക്കടലാസ് കടത്തിയ അധ്യാപകനെ പ്രൊഫസറായി നിയമിക്കാന്‍ നീക്കം ; കേരള സർവകലാശാലയുടെ നടപടി വിവാദത്തില്‍
  തിരുവനന്തപുരം:  കേരള സർവകലാശാലയിൽ ഉത്തരക്കടലാസ് കടത്തിയതിനു ശിക്ഷിക്കപ്പെട്ട അധ്യാപകന് പ്രൊഫസർ നിയമനം നൽകാൻ നിയമോപദേശം. യൂണിവേഴ്‌സിറ്റി കോളജിൽ പരീക്ഷ ചുമതല വഹിച്ചിരുന്ന അധ്യാപകൻ അബ്ദുൾ ലത്തീഫിനെയാണ് അറബിക് പ്രൊഫസറായി നിയമിക്കാമെന്ന് നിയമോപദേശം ലഭിച്ചത്. ഈ മാസം ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമനത്തിന് അംഗീകാരം നൽകാനാണ്‌ നീക്കം. പിഎസ്‌സി തട്ടിപ്പിലേയും യൂണിവേഴ്‌സിറ്റി കോളജിലെ കത്തികുത്ത് കേസ് പ്രതിയുമായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് സർവകലാശാലയുടെ ഉത്തരക്കടലാസ് പൊലീസ് പിടിച്ചെടുത്തിരുന്നു. അബ്ദുൾ ലത്തീഫ് സംഭവത്തിന് ഉത്തരവാദിയാണെന്ന് കേരളസർവകലാശാല നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തുകയും തുടർന്ന് പരീക്ഷാ ജോലികളിൽനിന്ന് സ്ഥിരമായി ഡിബാർ ചെയ്യുകയും ചെയ്തു. ശിക്ഷണ നടപടിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് യൂണിവേഴ്‌സിറ്റി കോളജിൽനിന്ന് അബ്ദുൾ ലത്തീഫിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പെരുമാറ്റചട്ടങ്ങൾ നിലവിൽ വരുന്നതിനുമുൻപ് ശുപാർശ നൽകിയിട്ടുള്ളതുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ അനുമതിയോടെ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനുമുൻപ് നിയമനം നൽകാൻ വിസിയുടെ മേൽ കടുത്ത രാഷ്ട്രീയ സമ്മർദമുണ്ട്. ഉത്തരക്കടലാസിന്റെ പേരിൽ ശിക്ഷാനടപടികൾക്കു വിധേയനായ അധ്യാപകനെ സർവകലാശാലയുടെ പഠനവകുപ്പിൽ തന്നെ പ്രൊഫസറായി നിയമനം നൽകുന്നത് സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കപ്പെട്ടതിനെ തുടർന്നാണ് സിൻഡിക്കേറ്റ് നിയമോപദേശം തേടാൻ തീരുമാനിച്ചത്. ഉത്തരക്കടലാസ് നഷ്ടപെട്ടത് സംബന്ധിച്ച് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിന്റെ അന്തിമവിധിക്കു വിധേയമായി പ്രഫസർ നിയമനം നൽകാവുന്നതാണെന്നാണ് സർവകലാശാല നിയമോപദേശകന്റെ നിലപാട്. ഉത്തരകടലാസ് നഷ്ടപെട്ട സംഭവം നടന്ന് ഒന്നര വർഷം കഴിഞ്ഞ് നിയമസഭയിൽ ഒച്ചപ്പാടായതിനു ശേഷമാണ് സർവകലാശാല പ്രസ്തുത കേസ് പൊലീസിൽ റിപ്പോർട്ട് ചെയ്തത്. രാഷ്ട്രപതിയിൽനിന്ന് അറബിക് ഭാഷ ഗവേഷണത്തിന് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരങ്ങൾ നേടിയ അപേക്ഷകരുൾപ്പടെയുള്ളവരെ ഒഴിവാക്കിയാണ് അബ്ദുൽ ലത്തീഫിന് നിയമനം നൽകാനുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.    

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in