Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്പീക്കറുടെ വിദേശയാത്രാ കണക്കില്‍ പൊരുത്തക്കേട് ; 11 തവണയെന്ന് മന്ത്രിയുടെ ഓഫീസ്, 21 തവണയെന്ന് കോണ്‍സുലേറ്റ്

സ്പീക്കറുടെ വിദേശയാത്രാ കണക്കില്‍ പൊരുത്തക്കേട് ; 11 തവണയെന്ന് മന്ത്രിയുടെ ഓഫീസ്, 21 തവണയെന്ന് കോണ്‍സുലേറ്റ്
  തിരുവനന്തപുരം : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ വിദേശയാത്രകളുടെ കണക്കില്‍ പൊരുത്തക്കേട്. സ്പീക്കറുടെ യാത്ര സംബന്ധിച്ച വിവരാവകാശ രേഖയിലാണ് പൊരുത്തക്കേടുകള്‍ വ്യക്തമാകുന്നത്. 11 വിദേശയാത്രകളാണ് നടത്തിയിട്ടുള്ളതെന്നാണ് സ്പീക്കറുടെ ഓഫീസ് പറയുന്നത്. എന്നാല്‍ ദുബായില്‍ മാത്രം 21 തവണ സ്പീക്കർ സന്ദർശിച്ചിട്ടുണ്ടെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കുന്നു. 2016 ല്‍ സ്പീക്കറായി ചുമതലയേറ്റശേഷം 9 തവണ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ശ്രീരാമകൃഷ്ണന്‍ യാത്ര നടത്തിയിട്ടുണ്ട്. ഇതിന് പുറമെ ലണ്ടന്‍, ഉഗാണ്ട എന്നിവിടങ്ങളും ഓരോ തവണ സന്ദർശിച്ചു. ഇതില്‍ രണ്ട് യാത്രകള്‍ സ്വകാര്യ ആവശ്യത്തിനായിരുന്നുവെന്നും മന്ത്രിയുടെ ഓഫീസ് പറയുന്നു. എന്നാല്‍ ഇതിന്‍റെ ഇരട്ടിയോളം വിദേശ യാത്രകള്‍ സ്പീക്കർ നടത്തി എന്നത് വിവരാവകാശനിയമപ്രകാരം ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കിയ മറുപടിയില്‍ വ്യക്തമാണ്. കോണ്‍സുലേറ്റിന്‍റെ കണക്കനുസരിച്ച് ശ്രീരാമകൃഷ്ണന്‍ ദുബായില്‍ മാത്രം 21 തവണ സന്ദർശനം നടത്തിയിട്ടുണ്ട്. ഇതില്‍ 17 യാത്രകളുടെ ചെലവ് സംബന്ധിച്ച് വിശദീകരണമില്ല. 4 യാത്രകള്‍ക്കായി 9,05,787 രൂപ ഖജനാവില്‍ നിന്നു ചെലവിട്ടതായും വിവരാവകാശരേഖ വ്യക്തമാക്കുന്നു.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Save your stories

Sign in