Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തെലങ്കാനയില്‍ ബിജെപി നേതാവ് ‍ഉള്‍പ്പെടെ നിരവധി പേർ കോണ്‍ഗ്രസില്‍ ചേർന്നു

തെലങ്കാനയില്‍ ബിജെപി നേതാവ് ‍ഉള്‍പ്പെടെ നിരവധി പേർ കോണ്‍ഗ്രസില്‍ ചേർന്നു
  ഹൈദരാബാദ്: തെലങ്കാനയിലും കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സെക്കന്തരാബാദിലെ നേതാവ് ശ്രീ ഗണേഷ് കോണ്‍ഗ്രസില്‍ ചേർന്നു. തെലങ്കാന പിസിസി വർക്കിംഗ് പ്രസിഡന്‍റ് മഹേഷ് കുമാർ ഗൗഡ്, മുൻ മന്ത്രി പട്‌നം മഹേന്ദർ റെഡ്ഡി, മുൻ എംഎൽഎ മൈനമ്പള്ളി ഹനുമന്ത് റാവു എന്നിവരുടെ സാന്നിധ്യത്തിലാണ് ശ്രീ ഗണേഷ് ചൊവ്വാഴ്ച കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സെക്കന്തരാബാദ് കന്‍റോൺമെന്‍റ് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ശ്രീ ഗണേഷ്. മൽകജ്ഗിരി പാർലമെന്‍റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് സെക്കന്തരാബാദ് കന്‍റോൺമെന്‍റ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രീ ഗണേഷ് 41,000 വോട്ടുകൾ നേടിയിരുന്നു. തെലങ്കാന മുഖ്യമന്ത്രിയും പിസിസി പ്രസിഡന്‍റുമായ രേവന്ത് റെഡ്ഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മെഹ്ബൂബ് നഗർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും മുൻ എംഎൽഎയുമായ സ്വർണ്ണ സുധാകർ റെഡ്ഡി, നിർമൽ ജില്ലയിലെ മുധോലിൽ നിന്നുള്ള മുൻ ബിആർഎസ് എംഎൽഎ ജി. വിറ്റൽ റെഡ്ഡി എന്നിവരും കോൺഗ്രസിൽ ചേർന്നു. തെലങ്കാന പിസിസി പ്രസിഡന്‍റും മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് നേതാക്കള്‍ കോൺഗ്രസിൽ ചേർന്നത്.

Related articles

See all
Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആഗോള തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിന് മങ്ങലേൽക്കുന്നോ? ;രാഹുൽ ഗാന്ധിയുടെ ആശങ്ക ശരിവെച്ച്...

Save your stories

Sign in