Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു ; 71 സീറ്റില്‍ ജനവിധി തേടുന്നത് 1066 സ്ഥാനാര്‍ഥികള്‍

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു ; 71 സീറ്റില്‍ ജനവിധി തേടുന്നത് 1066 സ്ഥാനാര്‍ഥികള്‍
  പട്ന : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ബാധിത മേഖലകളില്‍ 5 മണിക്ക് വോട്ടിംഗ് അവസാനിക്കും. 71 മണ്ഡലങ്ങളിലായി 1,066 പേരാണ് ജനവിധി തേടുന്നത്. 71 സീറ്റില്‍ ജെ.ഡി.യു 35 മണ്ഡലങ്ങളിലും ബി.ജെ.പി 29 ഇടത്തും ആര്‍.ജെ.ഡി. 42 സീറ്റുകളിലും കോണ്‍ഗ്രസ് 29 ഇടത്തും  എല്‍.ജെ.പി. 41 സീറ്റുകളിലും  മത്സരിക്കുന്നു. മൂന്ന് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും അര്‍ധ സൈനിക വിഭാഗം സുരക്ഷയ്ക്കായുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടപടിക്രമങ്ങള്‍. വോട്ടിംഗ് യന്ത്രങ്ങളെല്ലാം വോട്ടെടുപ്പിന് മുന്‍പും ശേഷവും സാനിറ്റൈസ് ചെയ്യും. വരുന്നവരുടെ താപനില പരിശോധിക്കും. മാസ്‌കുകളും നല്‍കും.  

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in