Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കല്ലിടല്‍ കോലാഹലം എന്തിനുവേണ്ടി?; വികസനത്തിന്‍റെ പേരില്‍ സമൂഹത്തില്‍ അസ്വസ്ഥത പരത്തരുത്: സർക്കാരിനെതിരെ ഹൈക്കോടതി

കല്ലിടല്‍ കോലാഹലം എന്തിനുവേണ്ടി?; വികസനത്തിന്‍റെ പേരില്‍ സമൂഹത്തില്‍ അസ്വസ്ഥത പരത്തരുത്: സർക്കാരിനെതിരെ ഹൈക്കോടതി
സില്‍വർ ലൈന്‍ സർവ്വേക്കല്ലിടലില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.  വികസനത്തിന്‍റെ പേരില്‍ സമൂഹത്തില്‍ അസ്വസ്ഥത പരത്തുന്നതെന്തിനാണ്. സർവ്വേക്കായി കല്ലിടലിനു പകരം ജിയോടാഗ് ഉപയോഗിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ പിന്നെ എന്തിനായിരുന്നു ഈ കോലഹലമെല്ലാം സർക്കാർ നടത്തിയത്.  സാമൂഹികാഘാത പഠനത്തിനായ് ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നില്ല.  സർവ്വേക്കായ് കൊണ്ടുവന്ന കല്ലുകള്‍ എവിടെയെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സർക്കാരിനോട് ആരാഞ്ഞു. സില്‍വർ ലൈന്‍ ആവശ്യമാണെന്ന് ജനങ്ങളെ മനസ്സിലാക്കേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണ്. എന്തിനാണ് കല്ലിടുന്നതെന്നുള്ള കാര്യം സർക്കാർ ഇതുവരെ കോടതിക്കു മുന്നില്‍  വ്യക്തമാക്കിയിട്ടില്ലെന്നും കോടതി വിമർശിച്ചു. അതേസമയം സില്‍വർ ലൈന്‍ സർവ്വേക്കായി നടത്തി വന്ന കല്ലിടല്‍ മരവിപ്പിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പദ്ധിതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സർക്കാർ കൂടുതല്‍ സമയം തേടി.

Related articles

See all
Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Save your stories

Sign in