Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാതിവില തട്ടിപ്പ് കേസ്: മുഖ്യ പ്രതി ആനന്ദകുമാര്‍ കസ്റ്റഡിയില്‍

പാതിവില തട്ടിപ്പ് കേസ്: മുഖ്യ പ്രതി ആനന്ദകുമാര്‍ കസ്റ്റഡിയില്‍
പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ പ്രതി സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണു ക്രൈം ബ്രാഞ്ചിന്റെ നടപടി. പാതിവില തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരന്‍ ആനന്ദകുമാറാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. അതേസമയം കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആനന്ദ കുമാറിനെ ആശുപത്രിയിലേക്കു മാറ്റി. ആനന്ദകുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പു നടന്നിരിക്കുന്നത്. തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം പൊളിച്ചടുക്കിക്കൊണ്ടായിരുന്നു ക്രൈം ബ്രാഞ്ചിന്റെ അറസ്റ്റ്. മുഖ്യപ്രതിയായ അനന്തുകൃഷ്ണനില്‍നിന്ന് ആനന്ദ കുമാര്‍ ഓരോ മാസവും പണം കൈപ്പറ്റിയിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സംസ്ഥാനത്ത് ഒട്ടാകെ സീഡ് സൊസൈറ്റികള്‍ രൂപീകരിച്ചു വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചു പകുതി വിലയ്ക്ക് വാഹനങ്ങള്‍, ലാപ്ടോപ്, തയ്യല്‍ മെഷീന്‍, രാസവളം എന്നിവ നല്‍കാമെന്നു പറഞ്ഞാണ് തട്ടിപ്പു നടത്തിയിരിക്കുന്നത്.

Related articles

See all
Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Popular News

"കേരളത്തിന് സാംസ്‌കാരിക അടിത്തറ നൽകിയത് ഗ്രന്ഥശാലാ പ്രസ്ഥാനം; പുതുതലമുറയെ ആകർഷിക്കാൻ ഗ്രന്...

Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

പി.എം. ശ്രീയിൽ അടിതെറ്റിയെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം; ചർച്ചയ്ക്ക് തടയിട്ട് പിണറ...

Save your stories

Sign in