Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ ജിഎസ്ടി കൊള്ള; പാർലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം | VIDEO

ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ ജിഎസ്ടി കൊള്ള; പാർലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം | VIDEO
  ന്യൂഡല്‍ഹി: ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ ജിഎസ്ടിയിലെ വർധനവിനെതിരെ ഇന്ത്യാ മുന്നണി പാർലമെന്‍റിന് മുന്നിൽ പ്രതിഷേധിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യാ മുന്നണിയിലെ നേതാക്കൾ പങ്കെടുത്തു. ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങളുടെ 18 ശതമാനം ജിഎസ്ടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യാ സഖ്യം പാർലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ചത്. വിഷയം ഇന്ത്യാ സഖ്യം നേരത്തെ പാർലമെന്‍റില്‍ ഉയർത്തിയിരുന്നു. പാർലമെന്‍റിലെ ചോദ്യത്തിന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, ചില ഇൻഷുറൻസ് പദ്ധതികളെ 18 ശതമാനം ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മറുപടി നൽകി. ജിഎസ്ടി കൗൺസിലിന്‍റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇളവുകൾ നിർദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവയിൽ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്ന നിവേദനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ നിന്നും 2024 സാമ്പത്തിക വർഷത്തിലെ ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിൽ നിന്നും യഥാക്രമം 8262.94 കോടി രൂപയും 1484.36 കോടി രൂപയുമാണ് ജിഎസ്ടി പിരിച്ചെടുത്തതെന്ന് മന്ത്രിയുടെ മറുപടിയിൽ പറയുന്നു. 2022-ൽ ഇത് യഥാക്രമം 5354.28 കോടി രൂപയും 825.95 കോടി രൂപയും ആയിരുന്നത് 2023-ൽ 7638.33 കോടി രൂപയായും 963.28 കോടി രൂപയായും വർധിച്ചു.   [video width="480" height="270" mp4="https://jaihindtv.in/wp-content/uploads/2024/08/INDIA-Bloc-protest.mp4"][/video]

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in