Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

GST| ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്; നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കും, വില കുറയാന്‍ സാധ്യത

GST| ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്; നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കും, വില കുറയാന്‍ സാധ്യത
രാജ്യത്തെ നികുതി ഘടനയില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താന്‍ ലക്ഷ്യമിട്ട് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ആരംഭിക്കും. രണ്ട് ദിവസമായി നടക്കുന്ന ഈ യോഗത്തില്‍ നിരവധി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില കുറയ്ക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. നിലവിലുള്ള 5%, 12%, 18%, 28% എന്നീ നാല് നികുതി സ്ലാബുകള്‍ക്ക് പകരം 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി ചുരുക്കാനുള്ള മന്ത്രിതല ഉപസമിതിയുടെ ശുപാര്‍ശ യോഗം പരിഗണിക്കും. ഈ മാറ്റം നടപ്പിലാക്കിയാല്‍, നിലവില്‍ 12% നിരക്കിലുള്ള മിക്ക ഉല്‍പ്പന്നങ്ങളും 5% സ്ലാബിലേക്ക് മാറും. അതുപോലെ, 28% സ്ലാബിലെ ഉല്‍പ്പന്നങ്ങള്‍ 18% സ്ലാബിലേക്ക് മാറിയേക്കും. ചെറിയ കാറുകള്‍, സിമന്റ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്കുകള്‍ കുറയാനാണ് സാധ്യത. മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ടേം ഇന്‍ഷുറന്‍സ് എന്നിവയ്ക്കുള്ള ജിഎസ്ടി പൂര്‍ണമായി എടുത്തുകളയണമെന്ന നിര്‍ദേശവും കൗണ്‍സില്‍ പരിഗണിക്കുന്നുണ്ട്. ഈ മാറ്റങ്ങള്‍ സാധാരണക്കാരുടെ നികുതി ഭാരം ഗണ്യമായി കുറയ്ക്കും. അതേസമയം, വരുമാനം കുറയാതെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കരുതെന്ന നിലപാടാണ് കേരളം അടക്കമുള്ള പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങള്‍ ഉയര്‍ത്തുന്നത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് മാത്രമേ ഇത്തരം പരിഷ്‌കാരങ്ങള്‍ നടത്താവൂ എന്ന് ഈ സംസ്ഥാനങ്ങള്‍ യോഗത്തില്‍ ശക്തമായി വാദിക്കുമെന്ന് സൂചനയുണ്ട്. ജിഎസ്ടി വരുമാനത്തെ ആശ്രയിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടം ഉണ്ടാകാതെ നോക്കുക എന്നത് കൗണ്‍സിലിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്നാണ്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആഗോള തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിന് മങ്ങലേൽക്കുന്നോ? ;രാഹുൽ ഗാന്ധിയുടെ ആശങ്ക ശരിവെച്ച്...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in