Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

20 കേസുകള്‍ വാദിക്കാന്‍ അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 19 കോടി ; വന്‍ ധൂർത്ത്

20 കേസുകള്‍ വാദിക്കാന്‍ അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 19 കോടി ; വന്‍ ധൂർത്ത്
തിരുവനന്തപുരം : കഴിഞ്ഞ 5 വര്‍ഷത്തിനിടെ രാഷ്ട്രീയ താല്‍പര്യമുള്ള 20 കേസുകള്‍ വാദിക്കാന്‍ അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 19 കോടി രൂപ. നിയമസഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അഡ്വക്കേറ്റ് ജനറലടക്കം 130ലധികം സര്‍ക്കാര്‍ അഭിഭാഷകരുള്ളപ്പോഴാണ് ഈ വന്‍ ധൂര്‍ത്ത്. ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് കോടതിയിൽ വാദിക്കാൻ സർക്കാർ ചെലവാക്കിയത് 70 ലക്ഷം രൂപയാണ്. പുറത്തുനിന്ന് കേസ് വാദിക്കാനെത്തിയ അഭിഭാഷകന് ഫീസ് കൊടുത്തതാണ് ഈ തുക. എന്നാൽ നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകന് ഫീസ് കൊടുത്തതായി അറിവില്ലെന്നാണ് വിവരാവകാശ മറുപടി. സ്വർണ്ണക്കടത്ത് കേസിന്‍റെ അന്വേഷണത്തിനിടെ ഇ.ഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് മൊഴി നൽകാൻ സ്വപ്ന സുരേഷിനെ നിർബന്ധിച്ചുവെന്നതായിരുന്നു ക്രൈംബ്രാഞ്ച് കേസ്. സ്വപ്നയുടെ ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസിക്കെതിരെ കേസെടുത്തു. സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഇ.ഡി. കോടതിയെ സമീപിച്ചു.  അഡ്വ. ഹരിൻ പി. റാവലാണ് സർക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.  70 ലക്ഷം രൂപയായിരുന്നു ഫീസ്. നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാരിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് മുതിർന്ന അഭിഭാഷകൻ മനിന്ദർ സിങ്ങാണ്. എന്നാല്‍ ഫീസ് കൊടുത്തതായി അറിയില്ലെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസ് നൽകിയ വിവരാവകാശ മറുപടി.

Related articles

See all
Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Save your stories

Sign in