Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വര്‍ണ്ണക്കടത്ത്: മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആര്‍എസ്പി; 'പിണറായി കേരള ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി'

സ്വര്‍ണ്ണക്കടത്ത്: മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആര്‍എസ്പി; 'പിണറായി കേരള ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി'
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആര്‍എസ്പി. രാജ്യദ്രോഹ സഹയാത്രികരുടെ താവളമായി മുഖ്യമന്തിയുടെ ഓഫീസ് മാറിയെന്നും നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതുപക്ഷ നയവ്യതിയാനമാണ് സിപിഎം നടത്തുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്‍റെ വക്താക്കളായി മുഖ്യമന്ത്രിയും സര്‍ക്കാരും മാറി. സംസ്ഥാനത്ത് നടക്കുന്നത് ബാക്ക്‌ഡോര്‍ ഭരണസംവിധാനമാണ് . സിപിഎം കേന്ദ്രനേതൃത്വം നയം വ്യക്തമാക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. ഡിജിപി ലോക്നാഥ് ബെഹറയും മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രനുമായി  ബന്ധമുണ്ട്.  ഡിജിപിയെ മാറ്റി നിർത്തി അന്വേഷണം നടത്തണം. ചട്ടലംഘനം നടത്തിയ ഡിജിപിക്കെതിരെ എന്ത് കൊണ്ട് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പി.ഡബ്ല്യു.സി എങ്ങനെ സ്പേസ് പാർക്ക് പ്രോജക്ടിന്‍റെ ഭാഗമായെന്ന് ഷിബു ബേബി ജോണും ചോദിച്ചു.  സർക്കാർ മറുപടി നൽകണം. കേരള ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.   https://www.facebook.com/JaihindNewsChannel/videos/3336708523060140

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Save your stories

Sign in