Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വർണ്ണകള്ളക്കടത്ത് കേസിൽ കേരള പൊലീസും എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

സ്വർണ്ണകള്ളക്കടത്ത് കേസിൽ കേരള പൊലീസും എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം:സ്വർണ്ണകള്ളക്കടത്ത് കേസിൽ കേരള പൊലീസും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം ഡിജിപി ലോക്നാഥ് ബെഹറയ്ക്ക് കത്ത് നല്‍കി. കേസില്‍ എൻഐഎ, എഫ് ഐ ആർ ഇട്ടുകൊണ്ട് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അവരുടെ അന്വേഷണ പരിധിയിൽ സ്വർണ്ണകള്ളക്കടത്തും, അതുമായി ബന്ധപ്പെട്ട ഭീകരവാദവും അടങ്ങുന്ന രാജ്യദ്രോഹ കുറ്റവുമാണ് അടങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരള സർക്കാരിന്‍റെ ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്ത കാര്യങ്ങൾ അന്വേഷണ പരിധിൽ ഇപ്പോൾ ഇല്ല. സർക്കാർ എംബ്ലം പതിപ്പിച്ച വ്യാജ വിസിറ്റിംഗ് കാർഡ് ഉപയോഗിച്ചത് സംബന്ധിച്ചും വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയത് സംബന്ധിച്ചും ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിച്ച് കള്ളക്കടത്തും ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ അടക്കമുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കൊന്നും തന്നെ ഇപ്പോഴത്തെ എൻ ഐ എ അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്നില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  

Related articles

See all
Popular News

ഭിന്നശേഷിക്കാർക്കായി രാജ്യത്തിന് മാതൃകയാകുന്ന വൻപദ്ധതി ഡിസംബർ രണ്ടിന് പ്രഖ്യാപിക്കും: മുഖ്...

Popular News

ശബരിമല തീർഥാടകർക്ക് ഡിജിറ്റൽ കൈത്താങ്ങ്: 'ശരൺ' വെബ് ആപ്പുമായി തദ്ദേശവകുപ്പ്

Popular News

ധനരാജ് വധക്കേസ്: ശിക്ഷാവിധി നാളെ; 16 പേരെ വെറുതെ വിട്ടത് സി.പി.എമ്മില്‍ ചര്‍ച്ചയാകുന്നു

Popular News

കായിക അക്കാദമികളുടെ കുടിശ്ശിക തീർക്കാൻ 9.10 കോടി രൂപ; അടിയന്തര അനുമതിയുമായി മുഖ്യമന്ത്രി

Save your stories

Sign in