Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത വ്യക്തി, ജീവന് ഭീഷണി ; ബിജു രമേശിനെതിരെ പിതാവ് മുന്‍പ് ഡിജിപിക്ക് നല്‍കിയ പരാതി പുറത്ത്

സ്വത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത വ്യക്തി, ജീവന് ഭീഷണി ; ബിജു രമേശിനെതിരെ പിതാവ് മുന്‍പ് ഡിജിപിക്ക് നല്‍കിയ പരാതി പുറത്ത്
    തിരുവനന്തപുരം: ബാറുടമ ബിജു രമേശിനെതിരെ പിതാവ് രമേശന്‍ ഡിജിപിക്ക് നല്‍കിയ പരാതി പുറത്ത്. സഹോദരങ്ങളുടെ സ്വത്ത് വകകള്‍ ബിജു രമേശ് തട്ടിയെടുക്കുന്നെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജി.രമേശന്‍ പരാതി നല്‍കിയത്. സ്വത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത സ്വഭാവക്കാരനാണ് ബിജു രമേശെന്നും പരാതിയില്‍ പറയുന്നു. തന്റെയും കുടുംബാംഗങ്ങളുടെയും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് 1997 ഒക്ടോബര്‍ 7ന് രമേശന്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ന്യായമായും അന്യായമായും അബ്കാരി ബിസിനസിലൂടെ ബിജു രമേശ് വളരെയധികം പണവും സ്വത്തും സമ്പാദിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. സ്വന്തം സഹോദരനെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാതെയും ആഹാരം നല്‍കാതെയും ബിജു പീഡിപ്പിച്ച സംഭവങ്ങളും പിതാവ് പരാതിയില്‍ വിവരിച്ചിട്ടുണ്ട്. ഇതിനുംപുറമേ തന്റെ പേഴ്സണല്‍ ഡ്രൈവറെയും കേസില്‍ കുടുക്കാന്‍ ബിജു രമേശ് ശ്രമം നടത്തിയെന്നും രമേശന്‍ പരാതിയില്‍ ആരോപിക്കുന്നുണ്ട്. അതേസമയം ജീവിതത്തില്‍ സ്വന്തം പിതാവിനോടും സഹോദരങ്ങളോടും പോലും സത്യസന്ധതയും മാന്യതയും പുലര്‍ത്താത്ത ബിജു രമേശാണ് പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. പണത്തിനും സ്വത്തിനും വേണ്ടി എന്ത് അധാര്‍മ്മിക പ്രവര്‍ത്തി ചെയ്യാനും പറയാനും മടിയില്ലാത്ത വ്യക്തിയാണ് ബിജു രമേശെന്ന് കുടുംബാംഗങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ ബിജു രമേശ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് എന്ത് വിശ്വാസ്യതയാണുള്ളതെന്നാണ് ചോദ്യമാണ് പ്രസക്തമാകുന്നത്.  

Related articles

See all
Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Save your stories

Sign in