Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കർഷകരെ തലോടി സർക്കാരിനെ സഹായിച്ച കോടതി വിധി - ജി.ദേവരാജൻ

കർഷകരെ തലോടി സർക്കാരിനെ സഹായിച്ച കോടതി വിധി - ജി.ദേവരാജൻ
വിവാദ കാർഷിക നിയമങ്ങളെ സംബന്ധിച്ച സുപ്രീം കോടതി വിധി കർഷകരെ തലോടി ആത്യന്തികമായി കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന വിധിയാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ അഭിപ്രായപ്പെട്ടു. നിയമങ്ങൾ നടപ്പിലാക്കുന്നത് താല്ക്കാലികമായി തടഞ്ഞത് കർഷകർക്ക് ആശ്വാസമാണെങ്കിലും സമരം ചെയ്യുന്ന കർഷകരുടെ പ്രതിനിധികൾ ഇല്ലാതെ വിദഗ്ദ്ധ സമിതി രൂപീകരിച്ചത് സർക്കാരിനെ സഹായിക്കാനാണ്. സമിതി രൂപീകരണം എട്ട് പ്രാവിശ്യത്തെ ചർച്ചയിലും സർക്കാർ മുന്നോട്ടു വച്ച നിർദ്ദേശമാണ്. എന്നാൽ സമിതി രൂപീകരണമോ വിദഗ്ദ്ധ പരിശോധനയോ അല്ല, നിയമങ്ങൾ പിൻവലിക്കുകയാണ് വേണ്ടത് എന്ന ആവശ്യമാണ് കർഷകരും പൊതുസമൂഹവും ആവശ്യപ്പെടുന്നത്. പാർലമെൻ്റ് പാസ്സാക്കിയ നിയമം, ഒരു ബാഹ്യ സമിതി പരിശോധിച്ച ശേഷം നടപ്പിലാക്കണോ വേണ്ടയോ എന്നു തീരുമാനിച്ചാൽ മതിയെന്ന സുപ്രീം കോടതി നിർദ്ദേശം പാർലമെൻ്ററി ജനാധിപത്യത്തെ ദുർബലപ്പെടുത്തും. കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിവാദ നിയമങ്ങൾ പിൻവലിച്ച് കർഷകരുമായി ക്രിയാത്മക ചർച്ചക്ക് സർക്കാർ തയ്യാറാകണമെന്നും ദേവരാജൻ ആവശ്യപ്പെട്ടു.

Related articles

See all
Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Save your stories

Sign in