Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രളയ ഫണ്ട് തട്ടിപ്പ്: പ്രതികള്‍ എത്ര രൂപയാണ് തട്ടിച്ചതെന്ന കൃത്യമായ കണക്ക് വെളിപ്പെടുത്തണം: വി.ഡി സതീശന്‍

പ്രളയ ഫണ്ട് തട്ടിപ്പ്: പ്രതികള്‍ എത്ര രൂപയാണ് തട്ടിച്ചതെന്ന കൃത്യമായ കണക്ക് വെളിപ്പെടുത്തണം: വി.ഡി സതീശന്‍
  സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പിൽ പ്രതികള്‍ യഥാർത്ഥത്തിൽ എത്ര രൂപയാണ് തട്ടിച്ചതെന്ന് അന്വേഷണ സംഘമോ ജില്ലാ ഭരണകൂടമോ വെളിപ്പെടുത്തണമെന്ന് വി.ഡി സതീശന്‍ എംഎല്‍എ. കളക്ടറേറ്റിൽ നിന്ന് സ്ലാബ് തെറ്റി ദുരിതാശ്വാസം പ്രളയ ബാധിതർക്ക് അയയ്ക്കുകയാണ് ചെയ്തത്. ഇത് 8.15 കോടിയോളം രൂപ വരും. ഇതിൽ എത്രയാണ് ആളുകൾ തിരിച്ചടച്ചതെന്നും അതിൽ നിന്ന് എത്രയാണ് തട്ടിപ്പുസംഘം ചോർത്തിയതെന്നും കൃത്യമായ കണക്കില്ല. തിരിച്ചടച്ചത് പണമായും ചെക്കുകളായുമാണ്. പ്രതികൾ പണവും മാറ്റിയിട്ടുണ്ട്. ചെക്കും മാറിയെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച തെളിവുകൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികൾ ജാമ്യത്തിലിറങ്ങിയ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒളിവിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതും കേസന്വേഷണത്തിൽ നിർണായകമാണ്. എന്നാൽ സി.പി.എം ജില്ലാ നേതൃത്വം പ്രതികളെ ഒളിപ്പിച്ചിരിക്കുന്നതിനാൽ അവരെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിനാവുന്നില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം മുന്നോട്ടുപോയില്ലെങ്കിൽ ഈ തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുമെന്നും  വി.ഡി സതീശന്‍ പറഞ്ഞു.  

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in