Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വടകര താലൂക്ക് ഓഫീസിൽ തീപിടുത്തം : വൻ നാശനഷ്ട്ടം ; അട്ടിമറി സാധ്യത

വടകര താലൂക്ക് ഓഫീസിൽ തീപിടുത്തം : വൻ നാശനഷ്ട്ടം ; അട്ടിമറി സാധ്യത
കോഴിക്കോട് വടകര താലൂക്ക് ഓഫീസിൽ ഉണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ട്ടം. ഓഫീസ് പൂർണമായും കത്തിനശിച്ചു. അതേസമയം സംഭവത്തിൽ ആട്ടിമറിയുണ്ടെന്നാണ് സൂചന. സമഗ്രമായ സന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. മന്ത്രി മുഹമ്മദ് റിയാസ് നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉച്ചയ്ക്കുശേഷം വടകരയിൽ യോഗം ചേരും. ഇന്ന് പുലർച്ച അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. തീ പടർന്നതിനെത്തുടർന്ന് താലൂക്ക് ഓഫീസിലെ ഫയലുകൾ പൂർണമായും കത്തി നശിച്ചു. ഇവിടെനിന്നും പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടര്‍ന്നു. നാദാപുരം, തലശ്ശേരി, പേരാമ്പ്ര , കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം അട്ടിമറി സാധ്യത കണക്കിലെടുത്തു ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. കെഎസ്ഇബിയുടെ കണക്ഷനിൽ ഷോട്ട് സർക്യൂട്ട് ഉണ്ടായിട്ടില്ലെന്ന് കെഎസ്ഇബി  ഡപ്യൂട്ടി എഞ്ചിനിയർ അറിയിച്ചു. കെട്ടിടത്തിനുള്ളിലെ വയറിംഗിൽ എന്തെങ്കിലും പ്രശനമുണ്ടായോ എന്ന് കൂടുതൽ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in