Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഫാദർ സ്റ്റാൻ സ്വാമിയെ വിട്ടയക്കണം ; പ്രധാനമന്ത്രിക്ക് ടി.എൻ പ്രതാപൻ എംപിയുടെ കത്ത്

ഫാദർ സ്റ്റാൻ സ്വാമിയെ വിട്ടയക്കണം ;  പ്രധാനമന്ത്രിക്ക് ടി.എൻ പ്രതാപൻ എംപിയുടെ കത്ത്
  തൃശൂർ: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് എൻഐഎ നടത്തുന്ന അന്വേഷണം സംശയാസ്പദമാണെന്നും ഏകപക്ഷീയമാണെന്നും കുറ്റപ്പെടുത്തി ടി. എൻ പ്രതാപൻ എംപി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. കേസുമായി ബന്ധപ്പെട്ട് എൻഐഎ അറസ്റ്റ് ചെയ്ത ഫാദർ സ്റ്റാൻ സ്വാമി, ഡി.യു പ്രൊഫസർ എം.ടി ഹാനി ബാബു തുടങ്ങിയവരെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഭീമ കൊറേഗാവ് കേസിലെ എൻഐഎ അന്വേഷണം വിയോജിപ്പിന്‍റെ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയ പദ്ധതി നടപ്പിലാക്കുന്നതാണ്. ഏകപക്ഷീയമായ അന്വേഷണം രാഷ്ട്രീയ വൈരാഗ്യം തീർക്കാനും അടിച്ചമർത്തപ്പെട്ടവർക്ക് നേരെ വീണ്ടും പീഡനങ്ങൾ നടത്താനുമുള്ള നീക്കമാണ്. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്. ദളിത്- ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട ഫാദർ സ്റ്റാൻ പോലെയുള്ള വയോധിക വൈദികരെ രാജ്യം ആദരിക്കുന്നതിന് പകരം വേട്ടയാടുന്നത് ഭൂഷണമല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങളോടും അധസ്ഥിത വിഭാഗങ്ങളോടുമുള്ള കേന്ദ്രസർക്കാരിന്‍റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണിതെന്നും പ്രതാപൻ കുറ്റപ്പെടുത്തി. രാജ്യത്ത് സ്വതന്ത്ര ചിന്ത അവസാനിക്കുകയാണെന്ന് തോന്നിക്കും വിധമാണ് അന്വേഷണ ഏജൻസികളും പൊലീസ് സംവിധാനവും പ്രവർത്തിക്കുന്നതെന്നും ടി എൻ പ്രതാപൻ കുറ്റപ്പെടുത്തി.

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in