Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കരുത്താർജ്ജിച്ച് കര്‍ഷക പ്രക്ഷോഭം ; സമരം ശക്തമാകുന്നതിനിടെ മോദി ഗുരുദ്വാരയില്‍ ; പ്രതിഷേധം

കരുത്താർജ്ജിച്ച് കര്‍ഷക പ്രക്ഷോഭം ;  സമരം ശക്തമാകുന്നതിനിടെ മോദി ഗുരുദ്വാരയില്‍ ; പ്രതിഷേധം
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം 25 ആം ദിവസവും ഡല്‍ഹി അതിര്‍ത്തികളില്‍ തുടരുന്നു. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാട് ആവര്‍ത്തിച്ചതോടെ സമരം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. പ്രതിഷേധങ്ങള്‍ക്ക് എതിരായ ഹര്‍ജികളില്‍ കക്ഷി ചേരേണ്ടതില്ല എന്ന് കര്‍ഷക സംഘടകള്‍ക്ക് നിയമോപദേശം ലഭിച്ചു. അതിനിടെ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍ഡിഎ സഖ്യകക്ഷി രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി രംഗത്ത് വന്നു. അതേസമയം രാജ്യതലസ്ഥാനത്ത് കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ഡല്‍ഹിയിലെ ഗുരുദ്വാര സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഗുരുദ്വാര സന്ദർശനം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നില്ല. കർഷക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് ഗുരുദ്വാരയിൽ പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നില്ല.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in