Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Auto

സർക്കാരിന്‍റെ ഉറപ്പു വിശ്വസിച്ചു ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ വാങ്ങിയവർ ദുരിതത്തില്‍

സർക്കാരിന്‍റെ ഉറപ്പു വിശ്വസിച്ചു ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ വാങ്ങിയവർ ദുരിതത്തില്‍
ഇലക്ട്രിക്ക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന സർക്കാരിന്‍റെ ഉറപ്പു വിശ്വസിച്ചു ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ വാങ്ങിയവർ ദുരിതത്തിലായി. സിസി പെർമിറ്റുള്ള ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം കാരണം ഇലക്ട്രിക് ഓട്ടോ റോഡിലിറക്കാൻ കഴിയാത്ത ഗതികേടിലാണ് ഇലക്ട്രിക് ഓട്ടോ ഉടമകൾ. പുകയോ ശബ്ദ മലിനീകരണമോ ഇല്ലാതെ പ്രകൃതിക്കും മനുഷ്യർക്കും ഒരുപോലെ ഇണങ്ങിയതാണ് ഇലക്ട്രിക് ഓട്ടോകൾ. ചാർജ് ചെയ്തു പ്രവർത്തിക്കുന്ന ഇത്തരം ഓട്ടോകൾ സംരക്ഷിക്കുമെന്ന സർക്കാരിന്‍റെ ഉറപ്പാണ് വെള്ളത്തിൽ വരച്ച വര പോലെയായതു. ഈ ഉറപ്പ് വിശ്വസിച്ചു ലോണെടുത്തു ഇലക്ടിക് ഓട്ടോകൾ വാങ്ങിയവർ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായി. കേരളത്തിൽ എവിടെയും ഓടാൻ പെർമിറ്റുള്ള ഈ ഓട്ടോറിക്ഷകളെ റോഡിലിറങ്ങാൻ അനുവദിക്കില്ലെന്ന് സാധാരണ ഓട്ടോ തൊഴിലാളികൾ തീരുമാനിച്ചതോടെ ഇലക്ട്രിക് ഓട്ടോകൾക്കു ഓട്ടം ഇല്ലാതായി. ഇതിനെതിരെ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഇലക്ട്രിക്ക് ഓട്ടോ ഉടമകൾ പറയുന്നു. ലക്ഷങ്ങൾ ലോണെടുത്താണ് പലരും ഇലക്ട്രിക്ക് ഓട്ടോ വാങ്ങിയത്. പലർക്കും ലോൺ അടവുകൾ മുടങ്ങി. സർക്കാരിന്‍റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിൽ ഇനി എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ഓട്ടോ ഉടമകൾ.

Related articles

See all
Popular News

ആർടിഒ സേവനങ്ങളിൽ വൻ മാറ്റം; വാഹന പരിശോധനയ്ക്ക് ഇനി ഓഫീസ് പരിധിയില്ല

Latest News

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് പോയിന്‍റുകൾ സ്ഥാപിക്കും; ഏപ്രിൽ അവസാനത്ത...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

ആന്റോ അഗസ്റ്റിന് ഇന്ന് നിര്‍ണായകം: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ കേസില്‍ ചോദ്യം ചെയ്യും;...

Save your stories

Sign in