Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സൗജന്യ കൊവിഡ് വാക്സിൻ : മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സൗജന്യ കൊവിഡ് വാക്സിൻ : മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
കൊവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. ചട്ടലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ പരാതി കിട്ടിയെന്നും കമ്മീഷൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നു ആരോപിച്ച് പ്രതിപക്ഷം തzരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൻകിയിരുന്നു. പെരുമാറ്റച്ചട്ടം വന്ന ശേഷം സർക്കാർതലത്തിൽ സൗജന്യങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കരുതെന്ന നിർദേശം മറികടന്നാണു മുഖ്യമന്ത്രിയുടെ നടപടിയെന്നു പ്രതിപക്ഷം ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് കൊവിഡ് വാക്സിൻ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനമുണ്ടായത്. ഇതിനെതിരേയാണ് യുഡിഎഫ് കൺവീനർ എം.എം. ഹസനും കെ.സി. ജോസഫ് എംഎൽഎയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വാക്സിൻ വിതരണം സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങൾ ഒന്നും കേന്ദ്രസർക്കാർ ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി മുൻകൂട്ടി പ്രഖ്യാപനം നടത്തിയതു വോട്ടർമാരെ സ്വാധീനിക്കാനാണെന്നും യുഡിഎഫ് കൺവീനർ എം.എം. ഹസൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരേ നടപടി സ്വീകരിക്കണമെന്നു പരാതിയിൽ യുഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു. നാലു ജില്ലകളിലെ തെരഞ്ഞെടുപ്പു പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പ് തെരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിച്ചു നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കെ.സി ജോസഫ് എംഎൽഎ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

Related articles

See all
Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Popular News

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം; 7 ആശുപത്രികളും 22 വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജം

Save your stories

Sign in