Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സി.എം രവീന്ദ്രന്‍റെ ഭാര്യയ്ക്ക് ഊരാളുങ്കലുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ഇ.ഡി കണ്ടെത്തല്‍

സി.എം രവീന്ദ്രന്‍റെ ഭാര്യയ്ക്ക് ഊരാളുങ്കലുമായി സാമ്പത്തിക ഇടപാടുണ്ടെന്ന്  ഇ.ഡി കണ്ടെത്തല്‍
  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ഭാര്യയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. എണ്‍പത് ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്തി യന്ത്രം 2018 ല്‍ സൊസൈറ്റിക്ക് നല്‍കിയ വാടകയിനത്തില്‍ ലക്ഷങ്ങളാണ് കൈപ്പറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞദിവസം സൊസൈറ്റിയില്‍ നടത്തിയ റെയ്ഡിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിക്കുന്ന ഓരോ മണിക്കൂറിലും രണ്ടായിരത്തി അഞ്ഞൂറെന്ന നിരക്കില്‍ വാടക കൈമാറണമെന്നാണ് കരാര്‍. രണ്ടരവര്‍ഷത്തിലധികമായി സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മുക്കത്തെ പാറമടയില്‍ മെഷിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിമാസം രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക്  വാടകയായി ലക്ഷങ്ങള്‍ എത്തിയിരുന്നതായും ബാങ്ക് രേഖകള്‍ തെളിയിക്കുന്നു. ഇതിന്റെ മുഴുവന്‍ തെളിവുകളും ഇ.ഡി ശേഖരിച്ചു. സി.എം.രവീന്ദ്രന് സൊസൈറ്റിയുമായുള്ള പണമിടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് ഇ.ഡി കൊച്ചി യൂണിറ്റ് കോഴിക്കോട് സബ് സോണല്‍ അധികൃതരെ ചുമതലപ്പെടുത്തിയത്. നേരത്തെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളില്‍ രവീന്ദ്രന് ഓഹരിയുണ്ടെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.

Related articles

See all
Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Popular News

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം; 7 ആശുപത്രികളും 22 വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജം

Save your stories

Sign in