Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ധനവകുപ്പിന് കൊറോണ ബാധിച്ചിട്ട് നാല് വർഷം' ; തോമസ് ഐസക്കിനോട് മൂന്ന് ചോദ്യങ്ങളുമായി ഡോ. ശൂരനാട് രാജശേഖരൻ

'ധനവകുപ്പിന് കൊറോണ ബാധിച്ചിട്ട് നാല് വർഷം' ; തോമസ് ഐസക്കിനോട് മൂന്ന് ചോദ്യങ്ങളുമായി ഡോ. ശൂരനാട് രാജശേഖരൻ
അനുദിനം വഷളാകുന്ന സംസ്ഥാനത്തിന്‍റെ സാമ്പത്തികനിലയിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമർശനവുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരൻ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ഇത്ര മോശമാക്കിയത് തോമസ് ഐസക്കിന്‍റെ കഴിവുകേടും മിസ്മാനേജ്മെന്‍റും കാരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്‍റെ ധനകാര്യവകുപ്പിന് കൊറോണ ബാധിച്ചിട്ട് നാല് വർഷമായെന്നും ഡോ. ശൂരനാട് രാജശേഖരന്‍ പരിഹസിച്ചു. സാലറി ചലഞ്ചിന്‍റെ പേരിൽ ജീവനക്കാരെ വിരട്ടുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത്. ഖജനാവിൽ ചില്ലിക്കാശില്ല എന്ന് വിലപിക്കുന്ന ധനമന്ത്രി തോമസ് ഐസക്കിനോട് മൂന്ന് ചോദ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. 1. നാല് കൊല്ലം കൊണ്ട് കേരളത്തിന്‍റെ മൊത്തം കടബാധ്യത 1 ലക്ഷം കോടി വർധിച്ച് 2.70 ലക്ഷം കോടിയായത് കൊറോണ കാരണമാണോ? താങ്കളുടെ കഴിവുകേടും മിസ്മാനേജ്‌മെന്‍റും കൊണ്ടല്ലേ? 2. കേരളത്തിന്‍റെ ആളോഹരി കടം 72,000 രൂപയായി ഉയർന്നത് കൊറോണ കാരണമാണോ? 3. താങ്കൾ ധനകാര്യമന്ത്രി ആയതിന് ശേഷം നികുതി പിരിക്കാൻ സാധിക്കാത്തത് 32,000 കോടിയാണ്. ഇത് നികുതി പിരിവിലെ അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണെന്ന് പറഞ്ഞാൽ അങ്ങ് നിഷേധിക്കുമോ?

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in