Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജീവനക്കാരെ സസ്പെൻഡ് ചെയ്ത നടപടി ; ഡോക്ടർമാർ സമരത്തിലേക്ക് ; ഡ്യൂട്ടി ബഹിഷ്കരിക്കും

ജീവനക്കാരെ സസ്പെൻഡ് ചെയ്ത നടപടി  ; ഡോക്ടർമാർ സമരത്തിലേക്ക് ; ഡ്യൂട്ടി ബഹിഷ്കരിക്കും
Doctor-on-Strike   തിരുവനന്തപുരം: കൊവിഡ് രോഗിയെ പുഴുവരിച്ച സഭവത്തില്‍ ജീവനക്കാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ മെഡിക്കൽ  കോളജുകളിലെ  ഡോക്ടർമാർ സമരത്തിലേക്ക്.  നടപടി പിൻവലിച്ചില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ കൊവിഡ് ഇതര ഡ്യൂട്ടി ബഹിഷ്കരിക്കാനും തീരുമാനം. മൂന്നുപേരുടെ സസ്പെന്‍ഷൻ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാ ർനടത്തുന്ന റിലേ സത്യാഗ്രഹം തുടരുകയാണ്. മെഡിക്കൽ കോളജ് അധികൃതർക്കെതിരെ രോഗിയുടെ കുടുംബം പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്. മെഡിക്കൽ കോളജിലെ കൊവിഡ് നോഡൽ ഓഫീസറേയും രണ്ട് ഹെഡ് നഴ്സുമാരേയും സസ്പെൻഡ് ചെയ്ത നടപടി പിൻവലിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ സമരം. തിങ്കളാഴ്ച രാവിലെ 2 മണിക്കൂർ ഒ.പി ബഹിഷ്കരിക്കും. ചൊവ്വാഴ്ച മുതൽ കൊവിഡ് ഇതര ഡ്യൂട്ടി കളും അധ്യാപനവും ബഹിഷ്കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. അത്യാഹിത വിഭാഗങ്ങൾക്ക് മുടക്കമുണ്ടാവില്ലെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. എന്നാൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നുമാണ് സർക്കാർ നിലപാട്. സർക്കാരും ഡോക്ടർമാരും പോര് തുടരുകയാണെങ്കിൽ പ്രതിസന്ധിയിലാവുക സാധാരണക്കാരായ രോഗികളാണ്.

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in