Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പി.ടി തോമസിന്‍റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിന് മാർഗനിർദേശങ്ങളുമായി ഇടുക്കി രൂപത

പി.ടി തോമസിന്‍റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിന് മാർഗനിർദേശങ്ങളുമായി ഇടുക്കി രൂപത
കൊച്ചി : കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും എംഎല്‍എയുമായിരുന്ന പി.ടി തോമസിന്‍റെചിതാഭസ്മം കല്ലറയില്‍ നിക്ഷേപിക്കുന്നതിന് മാർഗനിർദേശങ്ങളുമായി ഇടുക്കി രൂപത. പ്രധാനമായും മൂന്ന് നിര്‍ദേശങ്ങളാണ് ഇടുക്കി രൂപത മുഖ്യവികാരി ജനറല്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ദേവാലയത്തിന്‍റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണം, ചടങ്ങില്‍ പ്രാര്‍ത്ഥനാപൂര്‍വമായ നിശബ്ദത പുലർത്തണം,  വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താത്ത രീതിയിലുള്ള സമീപനം പ്രവര്‍ത്തകരില്‍ നിന്നും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെയും ഭാഗത്തുനിന്നും ഉണ്ടാകണം എന്നീ മൂന്ന് നിര്‍ദേശങ്ങളാണ് രൂപത മുന്നോട്ടുവെച്ചിരിക്കുന്നത്. പി.ടി തോമസിന്‍റെ അന്ത്യാഭിലാഷപ്രകാരമാണ് ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കുന്നത്. തുറന്ന വാഹനത്തിൽ ഉപ്പുതോട് പള്ളിയിലെ കുടുംബ കല്ലറയിലേക്ക് കൊണ്ടുപോകുന്ന ചിതാഭസ്മ സ്മൃതിയാത്രയ്ക്ക് വിവിധ സ്‌ഥലങ്ങളിൽ ആദരവ് അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.  വൈകിട്ട് നാല് മണിക്ക് ഉപ്പുതോട് പള്ളിയിൽ സ്‌മൃതിയാത്ര സമാപിക്കും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഉമ്മൻ‌ ചാണ്ടി, രമേശ് ചെന്നിത്തല, ഐവാൻ ഡിസൂസ, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുക്കും.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in