Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേരള പൊലീസ് ആക്ട് ഭേദഗതിയിൽ നടപടി എടുക്കരുതെന്ന് ഡിജിപിയുടെ നിർദേശം

കേരള പൊലീസ് ആക്ട് ഭേദഗതിയിൽ നടപടി എടുക്കരുതെന്ന് ഡിജിപിയുടെ നിർദേശം
ഏറെ വിവാദമായ കേരള പൊലീസ് ആക്ട് ഭേദഗതിയിൽ നടപടി എടുക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. പരാതി കിട്ടിയാൽ ഉടനെ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് ഡിജിപിയുടെ പുതിയ സർക്കുലറിൽ പറയുന്നത്. മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായുള്ള പരാതികൾ ലഭിച്ചാൽ കേരള പൊലീസ് ആക്ട് ഭേദഗതിയിൽ നടപടി എടുക്കരുതെന്ന് കാട്ടിയാണ് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്. ഇത്തരം പരാതികൾ എത്തിയാൽ പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണമെന്നും സർക്കുലറിൽ പറയുന്നു. നിയമ സെല്ലിൽ നിന്നുള്ള നിർദ്ദേശങ്ങൾ കിട്ടിയ ശേഷമേ തുടർ നടപടി പാടുള്ളൂവെന്നും ഡിജിപി സർക്കുലറിലൂടെ നിർദേശം നൽകി. സംസ്ഥാനത്തെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസ‍ർമാ‍ർ അടക്കമുള്ളവ‍ർക്കാണ് ഡിജിപി സ‍ർക്കുലറിലൂടെ നി‍ർദേശം നൽകിയത്. അതേസമയം, വിവാദമായ പൊലീസ് നിയമ ഭേദഗതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതിയ നിയമം ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആർ എസ് പി നേതാവ് ഷിബു ബേബി ജോണും സമർപ്പിച്ച ഹർജികൾ ഡിവിഷൻ ബെഞ്ച് പരിഗണിച്ചപ്പോൾ ആണ് സ‍ർക്കാർ ഇക്കാര്യം അറിയിച്ചത്. നിയമം പരിഷ്കരിക്കും വരെ പുതിയ നിയമം നിലനിൽക്കുമെങ്കിലും അതിന്‍റെ പരിധിയിൽപ്പെടുന്ന കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നും സർക്കാർ അറിയിച്ചു. ഹർജികൾ നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും. https://youtu.be/ueNoyloLXQE

Related articles

See all
Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Save your stories

Sign in