Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ധീരജിന്‍റെ മരണത്തിന് തൊട്ടുപിന്നാലെ സ്മാരകം പണിയാന്‍ 8 സെന്‍റ് ഭൂമി വിലയ്ക്ക് വാങ്ങി; സിപിഎമ്മിന് രക്തസാക്ഷിയെ ലഭിച്ചതിലുള്ള സന്തോഷം മാത്രമെന്ന് വിമര്‍ശനം

ധീരജിന്‍റെ മരണത്തിന് തൊട്ടുപിന്നാലെ സ്മാരകം പണിയാന്‍ 8 സെന്‍റ് ഭൂമി വിലയ്ക്ക് വാങ്ങി;  സിപിഎമ്മിന് രക്തസാക്ഷിയെ ലഭിച്ചതിലുള്ള സന്തോഷം മാത്രമെന്ന് വിമര്‍ശനം
എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ മരണത്തിന് തൊട്ടുപിന്നാലെ സിപിഎം സ്മാരകത്തിന് വേണ്ടി ലക്ഷക്കണക്കിന് രൂപ വിലയുള്ള ഭൂമി വാങ്ങിയത് വിവാദത്തിൽ. ധീരജ് രാജേന്ദ്രന്‍റെ സംസ്കാരത്തിനായി എട്ട് സെന്‍റ് ഭൂമിയാണ് സിപിഎം വിലയ്ക്ക് വാങ്ങിയത്. വീടിന് സമീപത്തെ ഈ സ്ഥലത്ത് ധീരജിനായി സ്മാരകം പണിയുകയാണ് ലക്ഷ്യം. ധീരജിനോടുള്ള സ്നേഹമോ കുടുംബത്തോടുള്ള കടമയോ അല്ല ഒരു രക്തസാക്ഷിയെ ലഭിച്ചതിലുള്ള സന്തോഷമാണ് സിപിഎമ്മിനെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ദീപക് ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്:  
ഒരു മരണം നടന്ന് മണിക്കൂറുകൾക്കകം മരണപ്പെട്ട വ്യക്തിയ്ക്ക് അന്ത്യ വിശ്രമം കൊള്ളാൻ പ്രമുഖ പാർട്ടി 8 സെന്റ് സ്ഥലം വാങ്ങിയെന്ന വാർത്ത ഇപ്പോൾ കണ്ടു. ആ വാർത്ത സത്യമാണെങ്കിൽ, അതു കണ്ട് ടി പാർട്ടിയുടെ ആരാധക വൃന്ദം കോൾമയിർ കൊള്ളുന്നുണ്ടാവും. പക്ഷേ അവരെ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ. ധീരജിനോടുള്ള സ്നേഹമോ, ആ കുടുംബത്തിനോടുള്ള കടമയോ അല്ല ഇതിലൂടെ വ്യക്തമാവുന്നത്. മറിച്ച്, വരുന്ന കുറച്ച് നാളുകൾ ആഘോഷിക്കാൻ, ആ പേരിൽ പിരിവ് നടത്താൻ ഒരു യുവ രക്തസാക്ഷിയെ ലഭിച്ചതിലെ സന്തോഷമാണ്. മുൻ കാല ചരിത്രങ്ങൾ അതാണ് നമ്മുക്ക് കാണിച്ചു തരുന്നത്.  

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in