Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് നേരെ സിപിഎം അക്രമം; പരിക്കേറ്റ ദില്‍ഷാദ് ആശുപത്രിയില്‍

യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് നേരെ സിപിഎം അക്രമം; പരിക്കേറ്റ ദില്‍ഷാദ് ആശുപത്രിയില്‍
കണ്ണൂരിലെ വേങ്ങാട് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ സിപിഎം പ്രവർത്തകർ അക്രമിച്ചു. പതിനേഴാം വാർഡിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി ദിൽഷാദിനെയാണ് ഒരു സംഘം സിപിഎം പ്രവർത്തകർ അക്രമിച്ചത്. മൂക്കിന് പരിക്കേറ്റ ദിൽഷാദിനെ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേങ്ങാട് പഞ്ചായത്തിലെ പതിനേഴാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായ ദിൽഷാദിന് നേരെയാണ് അക്രമം നടന്നത്. വേങ്ങാട് കുഴിൽപീടികയിൽ വെച്ച് ഓട്ടോറിക്ഷയിൽ നിന്ന് വലിച്ചിട്ട് സിപിഎം പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. പതിനേഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മകനും മറ്റു നാല് സിപിഎം പ്രവർത്തകരും ചേർന്നാണ് അക്രമിച്ചത്. മൂക്കിന് പരിക്കേറ്റ ദിൽഷാദിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. https://youtu.be/qoM6kdWXfXA

Related articles

See all
Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാംദിനത്തിലേക്ക്; ചെമ്പകത്തൊഴുകുടിക്ക് സമീപം ആനയെ കണ്ടെത്തി, നിരീക്...

Save your stories

Sign in