Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം; റഹീമിന് പകരം പോത്തിന്‍റെ കട്ടൗട്ട്! വിവാദം | VIDEO

സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം; റഹീമിന് പകരം പോത്തിന്‍റെ കട്ടൗട്ട്! വിവാദം | VIDEO
തിരുവനന്തപുരം : സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ എഎ റഹീമിന്‍റെ കട്ടൗട്ടിന് പകരം പോത്തിന്‍റെ കട്ടൗട്ട്. റഹീമിന്‍റെ ചിത്രം ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ഇതിനോടകം ഉയർന്നു കഴിഞ്ഞു. തിരുവനന്തപുരം കല്ലറ പാങ്ങോടാണ്  സംഭവം. സാധാരണ സിപിഎം പാർട്ടി പരിപാടികൾ നടക്കുമ്പോള്‍ വേദിക്ക് സമീപത്ത് മുതിർന്ന സിപിഎം നേതാക്കളുടെയും പഴയകാല സിപിഎം മുഖ്യമന്ത്രിമാരുടെയും ഒക്കെ ചിത്രങ്ങൾ കട്ടൗട്ട് ആക്കി വെക്കുന്നത് പതിവാണ്. പക്ഷേ ഇക്കുറി കെ റെയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കല്ലറ പാങ്ങോട്  സിപിഎം വിളിച്ചുചേർക്കുന്ന വിശദീകരണ യോഗത്തിൽ പതിവ് തെറ്റി. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ എഎ റഹീം ഉദ്ഘാടകൻ ആകുന്ന ചടങ്ങിൽ കട്ടൗട്ട് ഉയർന്നത് പോത്തിന്‍റേതാണ്! റഹീമിന്‍റെ  കട്ടൗട്ട് ഒഴിവാക്കിയത് എന്തിനുവേണ്ടി എന്നുള്ള ചോദ്യം ആണ് ഉയരുന്നത്. കെ റെയിൽ വിഷയത്തിൽ സിപിഎമ്മിലും എൽഡിഎഫിലും വിഭാഗീയത ശക്തമാകുന്നതിനിടെ, പ്രാദേശിക തലത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നേതൃത്വത്തെ വെട്ടിലാക്കുകയാണ്. എന്നാൽ സ്വന്തം പാർട്ടിക്ക് പുറമെ എല്ലാ കോണുകളില്‍ നിന്നും വിമർശനം ഉയർന്നിട്ടും പദ്ധതി നടത്തിപ്പുമായി മുന്നോട്ടുപോകുകയാണ് സർക്കാർ. ഈ നയത്തിനെതിരെയാണ് ഇത്തരം പ്രതിഷേധത്തിലൂടെ ജനങ്ങൾ മറുപടി നൽകുന്നത്. https://www.youtube.com/watch?v=XteT9Qu1Fj4

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in