Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പൊലീസ് സ്റ്റേഷനില്‍ കയറി വധഭീഷണി: കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം; നേതാക്കളോട് ഒളിവില്‍ പോകാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ നിര്‍ദേശം

പൊലീസ് സ്റ്റേഷനില്‍ കയറി വധഭീഷണി: കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം; നേതാക്കളോട് ഒളിവില്‍ പോകാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ നിര്‍ദേശം
  ഇടുക്കി വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി സിപിഎം നേതാക്കള്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം. ഇടതു സഹയാത്രികനായ ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് നീക്കം. സംഭവം വിവാദമായതോടെ നേതാക്കളോട് ജാമ്യം ലഭിക്കും വരെ ഒളിവില്‍ പോകാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചതായും ആരോപണം ഉണ്ട്‌. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. തിലകന്‍, പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്  വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെത്തി പൊലീസുകാര്‍ക്കെതിരെ ഭീഷണി മുഴക്കിയത്. 'വീട്ടില്‍ കയറി വെട്ടും' എന്ന് ആക്രോശിച്ച സംഘം അസഭ്യവര്‍ഷവും നടത്തിയിരുന്നു. വാഹനപരിശോധനയ്ക്കിടെ ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്ക് പിടികൂടിയതായിരുന്നു പ്രകോപനത്തിനിടയാക്കിയത്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in